കമ്പ്യൂട്ടര്‍ സയന്‍സിലാണോ പ്ലസ്ടു; കോഡിംഗ് പഠിക്കാം ഫ്രീ ആയി

ഈ വർഷം പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ കോഡിംഗ് കോഴ്സുമായി സൈബര്‍ സ്ക്വയര്‍.

Update: 2021-09-06 12:39 GMT
By : Web Desk
Advertising

പുതിയ കാലത്ത് മറ്റേതൊരു ഭാഷയും പോലെ, നമ്മള്‍- പ്രത്യേകിച്ച് പുതുതലമുറ അറിഞ്ഞിരിക്കേണ്ട ഒരു ഭാഷയാണ് കോഡിംഗ്. മനുഷ്യന്‍ യന്ത്രങ്ങളോട് സംസാരിക്കുന്ന ഭാഷയാണത്. ഈ വർഷം പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ കോഡിംഗ് കോഴ്സുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്ക്വയര്‍. യുകെയിലെ ഒറേ എജ്യുക്കേഷന്‍ ടീമുമായി സഹകരിച്ചാണ് 60 ലക്ഷത്തിന്‍റെ ഈ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

സ്കോളര്‍ഷിപ്പ് ഫോര്‍ യൂണിവേഴ്സല്‍ കോഡേഴ്സ് എന്ന പേരിലുള്ള സൌജന്യ കോഡിംഗ് കോഴ്സിന് 200 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ഉണ്ടായിരിക്കുക. ഈ വർഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്ലസ്ടു പൂർത്തിയിരിക്കണം എന്നതാണ് കോഴ്സിന് അപേക്ഷിക്കാനുള്ള മാനദണ്ഡം. എന്‍ട്രന്‍സ് പരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ ആയാണ് പരീക്ഷ.


മൂന്നുമാസമാണ് കോഴ്‍സിന്‍റെ കാലാവധി. www.cybersquare.org എന്ന വെബ്‍സൈറ്റില്‍ ലോഗിന്‍ ചെയ്താണ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്. അവസാന തീയതി സെപ്തംബര്‍ 12 ആണ്. സെപ്തംബര്‍ 19നാണ് പ്രവേശന പരീക്ഷ നടക്കുക. വിജയികളാകുന്ന ആദ്യ 200 പേരെ കൂടാതെ പ്രവേശന പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്ക് 35 ശതമാനവും 50 ശതമാനം മാർക്ക് നേടുന്നവർക്ക് 20 ശതമാനവും ഫീസിൽ ഇളവ് ഉണ്ടായിരിക്കും. കമ്പനിയുടെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ഈ ഓഫര്‍. കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെ ഓറെ എജ്യുക്കേഷന്‍റേതടക്കം രണ്ട് സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുക. തുടര്‍ന്നും സൈബര്‍ സ്‍ക്വയറിന്‍റെ മറ്റ് കോഴ്സുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് കോഴ്സ് ഫീസില്‍ 30 ശതമാനം കുറവ് ലഭിക്കുകയും ചെയ്യും.

നിരവധി തൊഴിലവസരങ്ങളാണ് വിദേശരാജ്യങ്ങളില്‍ കോഡേഴ്സിനുള്ളത്. കോഡേഴ്സിന് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത് തന്നെ കോഡിംഗിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. മാത്രമല്ല പല ബിടെക് ബിരുദധാരികളും ഇപ്പോള്‍ വിദേശത്ത് മികച്ച ജോലി സാധ്യത തേടി കോഡിംഗ് കൂടി പഠിക്കുകയാണെന്നതും ഈ കോഴ്സിന് പുതിയ കാലത്തുള്ള പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.

കോഡിംഗ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ത്രീഡി പ്രിന്‍റിംഗ്, ഡേറ്റാ സയന്‍സ് തുടങ്ങി പുതിയ കാലത്തെ കോഴ്സുകള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണ് സൈബര്‍ സ്‍ക്വയര്‍. ഇതിനോടകം തന്നെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നിരവധി സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി കോഡിംഗില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു സൈബര്‍ സ്ക്വയര്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രന്‍സ് പരീക്ഷയ്ക്കായി അപേക്ഷിക്കാനും താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://code.cybersquare.org/universalcoder-python


 

Full View


Tags:    

By - Web Desk

contributor

Similar News