സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ; ഒക്ടോബർ 14ന്

ജിഎസ്എൽ തിരുവനന്തപുരം, കോഴിക്കോട്, പെരിന്തൽമണ്ണ ബ്രാഞ്ചുകളിലാണ് സൗജന്യ സെമിനാർ

Update: 2024-09-30 06:51 GMT
Editor : geethu | Byline : Web Desk
Advertising

വിദേശ രാജ്യങ്ങളിൽ ഉന്നത പഠനം ആ​ഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ജിഎസ്എൽ തിരുവനന്തപുരം, കോഴിക്കോട്, പെരിന്തൽമണ്ണ ബ്രാഞ്ചുകളിൽ സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 14ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന സെമിനാറിൽ സ്പോട്ട് അഡ്മിഷനും സ്പോട്ട് അസസ്മെന്റിലും ചേരാനുള്ള അവസരവും ഒരുക്കുന്നു. പ്രവേശനം സൗജന്യമാണ്.

വിദ്യാർഥികൾക്ക് തങ്ങളുടെ വിദേശ വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും അവരുടെ കരിയർ പാതയ്ക്ക് അനുയോജ്യമായ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാനും സെമിനാറിൽ അവസരമൊരുക്കും.

വിവിധ സ്കോളർഷിപ്പ് ഓപ്ഷനുകൾ പ്രദർശിപ്പിക്കുന്ന സെമിനാറിൽ വിദ്യാർഥികൾക്ക് അവരുടെ യോഗ്യതകൾക്കനുസരിച്ച് അനുയോജ്യമായ സ്കോളർഷിപ്പുകൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. വിദ്യാർഥികൾക്ക് കരിയർ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ പാത ആസൂത്രണം ചെയ്യുന്നതിനും സഹായം ലഭിക്കും. മാത്രമല്ല, നിരവധി തൊഴിൽ കേന്ദ്രീകൃത കോഴ്സുകളെ കുറിച്ച് അറിയാനും താരതമ്യം ചെയ്തു നോക്കാനും സാധിക്കും. പങ്കാളിയുമായി പോകാൻ പറ്റിയ വിദേശ രാജ്യങ്ങൾ ഏതെല്ലാം, അതിന്റെ പ്രോസസ്സിങ്ങും ബഡ്ജറ്റും എങ്ങനെയാണ് തുടങ്ങിയ വിവരങ്ങളും സെമിനാറിൽ ചർച്ച ചെയ്യും.

വിദ്യാർഥികളുടെ വിദേശ വിദ്യാഭ്യാസം പിന്തുണയ്ക്കാനായി ലോൺ സാധ്യതകളെ കുറിച്ച് അറിയാനും അപേക്ഷിക്കാനും സെമിനാറിൽ അവസരം ഒരുക്കിയിട്ടുണ്ട്.

നൂറിൽപ്പരം കോഴ്സുകളെക്കുറിച്ച് മനസിലാക്കാം

എൻജിനിയറിങ്, മെഡിസിൻ, നഴ്സിങ്, അക്കൗണ്ടിങ്, ബിസിനസ് മാനേജമെന്റ്, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി അത്യാകർഷകമായ നൂറിൽപരം കോഴ്സുകളെക്കുറിച്ചും അവയുടെ ഭാവി കരിയർ സാധ്യതകളെക്കുറിച്ചും മനസിലാക്കാം. കൂടാതെ അഡ്മിഷൻ ലഭിക്കാനുള്ള കടമ്പകൾ, ക്യാംപസ് ഫെസിലിറ്റി, പ്ലെയ്സ്മെന്റ് സാധ്യതകൾ, സ്കോളർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ജി.എസ്.എല്ലിന്റെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അവസരമുണ്ട്. ഗ്ലോബൽ സ്റ്റഡി ലിങ്കിലെ പരിചയ സമ്പന്നരായ കൗൺസിലർമാരുടെ സേവനം സെമിനാറിൽ ഉടനീളം ലഭ്യമാക്കിയിട്ടുണ്ട്.


യുകെയിൽ നഴ്സിങ് പഠിക്കാം

പ്ലസ് ടു കഴിഞ്ഞവർക്ക് ട്യൂഷൻ ഫീസില്ലാതെ തികച്ചും സൗജന്യമായി യുകെയിൽ നഴ്സിങ് പഠിക്കുന്നതിനെ കുറിച്ചും സെമിനാറിൽ നിന്നറിയാം. 100% സ്കോളർഷിപ്പും, 1000 പൗണ്ട് സ്റ്റൈപ്പൻഡോടുകൂടെ യുകെയിൽ വന്ന് അഡൽട്ട് നഴ്സിങ് പഠിക്കാൻ അവസരമുണ്ട്.


സ്പോട്ട് അഡ്മിഷൻ നേടാം

സ്പോട്ട് അഡ്മിഷനിലും സ്പോട്ട് അസസ്മെന്റിലും ഭാഗമാകാൻ സെമിനാർ അവസരം ഒരുക്കുന്നതാണ്. താത്പര്യമുള്ള വിദ്യാർഥികൾ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോർട്ടിന്റെ രണ്ട് കോപ്പികൾ എന്നിവ കൊണ്ടുവരണം. ഐഇഎൽടിഎസ് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അത്യാകർഷകമായ പാക്കേജോടു കൂടി ഐഇഎൽടിഎസ് ട്രെയിനിംഗിൽ ചേരാനുള്ള സുവർണാവരസവും സെമിനാറിൽ ഗ്ലോബൽ സ്റ്റഡി ലിങ്ക് ഒരുക്കുന്നുണ്ട്.

ഫോൺ: +91 9072697999.

അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News