ലോകത്തെവിടെയും ആഗ്രഹിച്ച കോഴ്സില്‍ പ്രവേശനം നേടാം; ഹയര്‍സെക്കണ്ടറി പഠനം ഇവിടെയെങ്കില്‍

പ്ലസ്ടു പഠനത്തിനൊപ്പം കരിയറും ഉറപ്പിക്കാന്‍ ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍

Update: 2021-08-27 10:04 GMT
By : Web Desk
Advertising

 നമ്മുടെ വിദ്യാഭ്യാസരംഗം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍കൊണ്ടുതന്നെ ഏറെ മാറിയിട്ടുണ്ട്... പ്ലസ്ടു പഠനത്തിന് ശേഷം എന്‍ട്രന്‍സ് എഴുതുക, ഡോക്ടറോ എഞ്ചിനീയറോ ആകുക എന്ന പൊതുബോധത്തിനപ്പുറം ഇന്നത്തെ കുട്ടികളുടെ ലക്ഷ്യങ്ങള്‍ തന്നെ വ്യത്യസ്തമാണ്. വിദ്യാര്‍ത്ഥികളെ, അവരാഗ്രഹിക്കുന്ന കോഴ്സുകളില്‍, ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടാന്‍, പ്ലസ്ടു പഠനത്തിനൊപ്പംതന്നെ പ്രാപ്തരാക്കിയെടുക്കുന്ന ഒരു കലാലയമാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍.

മാറുന്ന കാലത്ത് നമുക്ക് വേണ്ടത് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമല്ല. ന്യായാധിപർ, കലക്ടർ, നയതന്ത്രജ്ഞര്‍, ശാസ്ത്രജ്ഞര്‍, സാമ്പത്തിക-വിദ്യാഭ്യാസ വിദഗ്ധര്‍, ഉന്നതാധികാരമുള്ള സെക്രട്ടറിമാർ എന്നിവരെയും കൂടിയാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ  പിറവി. ഒരു അക്കാദമിക് റിസര്‍ച്ച് ടീമിന്‍റെ നേതൃത്വത്തില്‍ ഏകദേശം പന്ത്രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗവേഷണത്തിന്‍റെ ഫലമാണ് ഈ വിദ്യാലയമെന്ന് അക്കാദമിക് ഡയറക്ടര്‍ പ്രൊഫസര്‍ മുഹമ്മദ് നിഷാദ് പറയുന്നു.

മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ്, CA, CMA, ACCA ഫൌണ്ടേഷൻ കോഴ്സുകള്‍, സിവിൽ സർവീസ് എൻട്രൻസ് കോച്ചിംഗ്, അടക്കം- ഇന്ത്യക്കകത്തും പുറത്തുമുള്ള മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠനത്തിനാവശ്യമായ ഫൗണ്ടേഷൻ കോഴ്‌സുകളെല്ലാം, വിദ്യാര്‍ത്ഥിയുടെ താത്പര്യം കൂടി മുന്‍നിര്‍ത്തി പ്ലസ്‍ടു പഠനത്തിനൊപ്പം ഉറപ്പുവരുത്തുന്നു ഇവിടെ‍.

റെഗുലര്‍ സിലബസിനൊപ്പം ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന തീര്‍ത്തും പുതുമയുള്ള ഒരു കരിക്കുലം പിന്തുടരുന്ന ഒരു റെസിഡെന്‍ഷ്യല്‍ സ്കൂള്‍ കൂടിയാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍. ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ ഭാവിയില്‍ പൌരബോധമുള്ള കുട്ടികളാകണം എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത് എന്ന് പറയുന്നു പ്രിന്‍സിപ്പല്‍ ഹാരിസ് പരേങ്ങല്‍

IIT, IISc, AIIMS തുടങ്ങിയ പരമോന്നത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും മസാച്ചുസെറ്റ്സ്, ഹാവാർഡ്, കാംബ്രിഡ്ജ്, ഓക്സ്ഫോർഡ് തുടങ്ങിയ ലോകോത്തര യൂണിവേഴ്സിറ്റികളിലെയും ഉപരിപഠനമാണ് ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്‍റഗ്രേറ്റഡ് ഇംഗ്ലീഷ് ലാംഗേജ് ടെസ്റ്റുകളായ IELTS, ToEFL സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനുള്ള കോച്ചിംഗും പഠനത്തിനൊപ്പംതന്നെ ഫേസ് മര്‍ക്കസ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. കുട്ടികളുടെ പഠനത്തിനൊപ്പം അവരുടെ കഴിവുകളും വളര്‍ത്തിയെടുക്കാനുള്ള ഒരു വേദിയാണ് തങ്ങളിവിടെ ഉറപ്പുവരുത്തുന്നത് എന്ന് കൂട്ടിച്ചേര്‍ക്കുന്നു വൈസ് പ്രിന്‍സിപ്പല്‍ മെഹ്‍റൂഫ് അലി മെഡമ്മല്‍.

ലോകമെങ്ങുമുള്ള മികച്ച യൂണിവേഴ്‌സിറ്റികളുടെ പ്രവേശന പരീക്ഷകളില്‍ മികച്ച വിജയം നേടാനും, ഗവണ്‍മെന്‍റ് ജോലികൾ കരസ്ഥമാക്കാനുള്ള പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള പ്രഫഷണലുകളായി വിദ്യാര്‍ത്ഥികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.


For Registration: +91 8589011632 | +91 8589011666 | +91 8589011611

Phase Markaz International School, Markaz Main Campus, Kondotty-673638

Email: phasemarkaz@gmail.com 

Website: www.phasemarkaz.in

Follow us:

Facebook - https://www.facebook.com/PhaseMarkaz

Twitter - https://twitter.com/phasemarkaz?lang=en

LinkedIn - https://in.linkedin.com/in/phasemarkaz

Instagram - https://www.instagram.com/phase_markaz/?hl=en

Full View
Tags:    

By - Web Desk

contributor

Similar News