സാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ '3ഡി ബയോടെക്‌നോളജി പ്രിന്റിംഗ്' ശില്പശാല
സാഫി കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് കമ്മിൽ ഉദ്ഘാടനം ചെയ്തു
Update: 2024-08-31 16:23 GMT
മലപ്പുറം: വാഴയൂരിലെ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും ഡോ. മൂപ്പൻസ് ഐനെസ്റ്റ് ഫൗണ്ടേഷനും '3ഡി ബയോടെക്‌നോളജി പ്രിന്റിംഗ്' എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. സാഫി കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് കമ്മിൽ ഉദ്ഘാടനം ചെയ്തു. '3ഡി ബയോപ്രിന്റിംഗ്: പരിചയപ്പെടുത്തലും പ്രയോഗങ്ങളും' എന്ന വിഷയത്തിൽ ഡോ. മൂപ്പൻസ് ഐനെസ്റ്റ് ബയോനെസ്റ്റ് ഇൻക്യുബേഷൻ സെന്റർ സിഇഒ ഡോ. രജീഷ് കെ സംസാരിച്ചു.
ബയോഫാബ്രിക്കേഷൻ എൻജിനീയർ സൗരവ്, ബയോഫാബ്രിക്കേഷൻ സയന്റിസ്റ്റ് സൈപ്രിയ എന്നിവർ ഇമേഖലയിലെ പ്രിന്റിങ് തന്ത്രങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തി.
സാഫി കോളേജ് ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. സഹായ ഷിബു സ്വാഗതവും അസി. പ്രൊഫസർ അഖില പി.കെ നന്ദിയും പറഞ്ഞു.