ആദ്യസിനിമ ഇന്‍ഡസ്ട്രി ഹിറ്റ്,നൂറാം ചിത്രം 100 കോടി ക്ലബില്‍; കുഞ്ചാക്കോ ബോബന് ആശംസകളുമായി താരങ്ങള്‍
പ്രളയം പ്രമേയമായി പുറത്തിറങ്ങിയ '2018' എന്ന ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്.
1997ല്‍ പുറത്തിറങ്ങിയ 'അനിയത്തിപ്രാവ്'എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമയില്‍ തരംഗമായി മാറി ചാക്കോച്ചന്‍. സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം. ഇപ്പോഴിതാ നടന്‍ അഭിനയിച്ച ചിത്രവും മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രളയം പ്രമേയമായി പുറത്തിറങ്ങിയ '2018' എന്ന ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്.
നടന്‍ അജു വര്‍ഗീസാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ആദ്യചിത്രമായ അനിയത്തിപ്രാവിൽ നായികയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും 2018ലെ ചിത്രവും പങ്കുവെച്ച് ആയിരുന്നു കുഞ്ചാക്കോ ബോബന് അഭിനന്ദനം അറിയിച്ചുള്ള അജു വർഗീസിന്‍റെ പോസ്റ്റ്. ടൊവിനോ തോമസ് അടക്കം നിരവധി താരങ്ങളാണ് സഹപ്രവര്‍ത്തകന് ആശംസയുമായി എത്തിയത്.
2018ലെ പ്രളയം ആധാരമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. കാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ്, സിദ്ദിഖ്, വിനീത കോശി, ശിവദ തുടങ്ങി വൻതാര നിര ചിത്രത്തിൽ വേഷമിടുന്നുണ്ട്.