നിറഞ്ഞാടി രാജേഷ് മാധവനും ആനന്ദ് മന്മഥനും; 1744 വൈറ്റ് ആൾട്ടോയിലെ റാപ്പ് വീഡിയോ ഗാനം പുറത്ത്

സമകാലീക പ്രസക്തിയുള്ള വിഷയങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന റാപ്പ് ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്

Update: 2022-10-27 14:09 GMT
Editor : afsal137 | By : Web Desk
Advertising

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമായ 1744 വൈറ്റ് ആൾട്ടോയിലെ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നൽകിയ ഗാനം, എഴുതി ആലപിച്ചിരിക്കുന്നത് ഷിബു ശാംസ്, ഷാ എന്നിവർ ചേർന്നാണ്. സമകാലീക പ്രസക്തിയുള്ള വിഷയങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന റാപ്പ് ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. മുജീബിനും, ഗായകർക്കുമൊപ്പം, രാജേഷ് മാധവനെയും ആനന്ദ് മന്മഥനെയും വീഡിയോയിൽ കാണാൻ കഴിയും. ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ക്രൈം കോമഡിയാണ്. നർമ്മത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ടീസർ സിനിമാ ആസ്വാദകർക്കിടയിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്. 1744 വൈറ്റ് ആൾട്ടോയിൽ ഷറഫുദ്ദീനെ കൂടാതെ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുരിയൻ, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ ഒട്ടനവധി പ്രതിഭകൾ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്‌ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ഹരിലാൽ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സൺ ജോർജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്സ് നിർവഹിക്കുന്നത് എഗ്വൈറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് ആദർശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്. ശങ്കർ ലോഹിതാക്ഷൻ, അജിത് ചന്ദ്ര, അർജുനൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. ശബരി പിആർഒയും, രോഹിത് കൃഷ്ണ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിർവഹിക്കുന്നത് സർക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. ചിത്രം നവംബറിൽ 4 തീയേറ്ററുകളിലെത്തും.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News