ഭാഗ്യം എപ്പോഴും തുണയ്ക്കില്ലെന്ന് നിവിന്‍ പോളി
ഭാഗ്യം എല്ലായ്പ്പോഴും ഒരാളെ തുണയ്ക്കണമെന്നില്ല,കഠിനാധ്വാനമാണ് വേണ്ടത്. കഠിനാധ്വാനവും ശരിയായ തീരുമാനവുമാണ് ഒരു വ്യക്തിയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങള്‍.
യുവതാരങ്ങളില്‍ നിവിന്‍ പോളിയുടെ കരിയര്‍ ഗ്രാഫ് എപ്പോഴും മുകളിലാണ്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ പ്രകാശനില്‍ നിന്നും ഏറെ മുന്നേറിക്കഴിഞ്ഞു നിവിന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേമത്തിന്റെ വിജയം നിവിനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തുന്നതായിരുന്നു. പ്രേമത്തെ തമിഴകവും ആഘോഷിക്കുകയാണ്. നിവിന്‍ പോളി നായകനായിഎബ്രിഡ് ഷൈന്‍ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആക്ഷന്‍ ഹീറോ ബിജുവിനെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. തുടര്‍ച്ചയായി വിജയങ്ങള്‍ ഭാഗ്യം കൊണ്ടാണെന്ന് നിവിന്‍ വിശ്വസിക്കുന്നില്ല. ഭാഗ്യം എപ്പോഴും ഒരു അഭിനേതാവിനെ തുണയ്ക്കണമെന്നില്ലെന്ന് നിവിന്‍ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭാഗ്യം എല്ലായ്പ്പോഴും ഒരാളെ തുണയ്ക്കണമെന്നില്ല,കഠിനാധ്വാനമാണ് വേണ്ടത്. കഠിനാധ്വാനവും ശരിയായ തീരുമാനവുമാണ് ഒരു വ്യക്തിയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങള്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കരിയര്‍ രൂപപ്പെടുത്തിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ നല്ല തീരുമാനങ്ങളാണ് സിനിമാ ലോകത്ത് ഒരു സ്ഥാനമുറപ്പിക്കാന്‍ എനിക്ക് സാധിച്ചത്. എന്റെ പരാജയങ്ങളില്‍ നിന്നുമാണ് ഞാന്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പഠിച്ചത്. ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ല സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കണം.
സിനിമകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഞാന്‍ തയ്യാറല്ല. സമാന രീതിയില്‍ ചിന്തിക്കുന്ന സംവിധായകരുമായി ജോലി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതാണ് പ്രേമത്തിന് ശേഷം ഇത്ര ഗ്യാപ്പുണ്ടായതിന് കാരണം. പ്രേമത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ ഒത്തിരി സമയം ചെലവഴിച്ചിട്ടുണ്ട്. അത് വളരെയധികം സഹായിച്ചിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കുമ്പോള്‍ എബ്രിഡും സംഘവും ഈ ഒരു രീതിയാണ് പിന്തുടര്‍ന്നത്...നിവിന്‍ പറഞ്ഞു.