പൊട്ടിച്ചിരിപ്പിക്കാന്‍ ഇത്തവണ ഷാഫിയെത്തും മോഹന്‍ലാലിനൊപ്പം

Update: 2017-05-11 11:07 GMT
Editor : admin
പൊട്ടിച്ചിരിപ്പിക്കാന്‍ ഇത്തവണ ഷാഫിയെത്തും മോഹന്‍ലാലിനൊപ്പം
Advertising

ചിത്രം നിര്‍മ്മിക്കുന്നത് മിലന്‍ ജലീലാണ്

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഷാഫി ഇതാദ്യമായി മോഹന്‍ലാലിനൊപ്പം ഒരുമിക്കുന്നു. 2017ല്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗ്യാലക്സി ഫിലിംസിന്റെ ബാനററില്‍ മിലന്‍ ജലീലാണ്. നേരത്തെ ഷാഫിയുടെ സഹോദരന്‍ റാഫിയുടെ കൂടെ ഹലോ,ചൈന ടൌണ്‍ എന്നീ ചിത്രങ്ങള്‍ ഒന്നിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഷാഫി ചിത്രത്തില്‍ അഭിനയിക്കുന്നത്. ടു കണ്‍ട്രീസ് ആണ് ഷാഫിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദിലീപും മംമ്ത മോഹന്‍ദാസും ഒരുമിച്ച ചിത്രം ജനപ്രിയ നായകന് വളരെ നാളുകള്‍ക്ക് ശേഷം ഒരു ഹിറ്റ് കൂടിയായിരുന്നു.

മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷവും തിരക്കിന്റെ ദിവസങ്ങളാണ്. മലയാളം കൂടാതെ തമിഴ്,തെലുങ്ക് ഭാഷകളില്‍ ലാല്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. പ്രിയദര്‍ശനൊപ്പം ഒന്നിക്കുന്ന ഒപ്പം, വൈശാഖിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്‍, ജിബു ജേക്കബ് ചിത്രം എന്നിവയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം സിനിമകള്‍. തെലുങ്കിലൊരുങ്ങുന്ന മാനാമനതയും ജനതാ ഗാരേജും ഈ വര്‍ഷം തന്നെ തിയറ്ററിലെത്തും. എ.ആര്‍ മുരുഗദോസിന്റെ തമിഴ് ചിത്രത്തിലും ലാല്‍ അഭിനയിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News