ബോളിവുഡ് താരം ലിസ ഹെയ്ഡന് വിവാഹിതയാകുന്നു
Update: 2017-05-28 23:14 GMT
കാമുകനായ ദിനോ ലാല്‍വനിയാണ് വരന്
പ്രശസ്ത ബോളിവുഡ് നടി ലിസ ഹെയ്ഡന് വിവാഹിതയാകുന്നു. കാമുകനായ ദിനോ ലാല്‍വനിയാണ് വരന്. ദിനോയൊടൊപ്പമുള്ള ചിത്രം സഹിതം താന്‍ വിവാഹിതയാകാന്‍ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലിസ പങ്കുവച്ചത്.
മോഡലിംഗിലൂടെ സിനിമയിലെത്തിയ ലിസ ചെന്നൈ സ്വദേശിയാണ്. മലയാളിയായ വെങ്കിട്ടിന്റെയും ആസ്ട്രേലിക്കയക്കാരിയ്യാ അന്ന ഹെയ്ഡന്റെയും മകളാണ് ലിസ. 2010ല്‍ പുറത്തിറങ്ങിയ ആയിഷയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലിസയെ ശ്രദ്ധേയാക്കിയത് ക്യൂനിലെ കഥാപാത്രമായിരുന്നു. ഹൌസ്ഫുള് 3, സാന്റ ബാന്റ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഫിലിം ഫെയര്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.