ദിലീപിന്റെ നേതൃത്വത്തില്‍ ഫെഡറേഷനെ തകര്‍ക്കാന്‍ നീക്കം: ലിബര്‍ട്ടി ബഷീര്‍

Update: 2017-07-11 14:49 GMT
Editor : Sithara
ദിലീപിന്റെ നേതൃത്വത്തില്‍ ഫെഡറേഷനെ തകര്‍ക്കാന്‍ നീക്കം: ലിബര്‍ട്ടി ബഷീര്‍
Advertising

എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ നീക്കം നടക്കുന്നെന്ന് ലിബര്‍ട്ടി ബഷീര്‍.

എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ നീക്കം നടക്കുന്നെന്ന് ലിബര്‍ട്ടി ബഷീര്‍. നടന്‍ ദിലീപിന്റെ നേതൃത്വത്തിലാണ് ഫെഡറേഷനെ തകര്‍ക്കാനുള്ള നീക്കം നടത്തുന്നത്. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ശ്രമം നടത്തുന്നതിനിടയിലാണ് ഈ നീക്കങ്ങളെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെയാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന പ്രഖ്യാപിക്കുമെന്ന് കല്ലിയൂര്‍ ശശി പറഞ്ഞു. എ ക്ലാസ് തിയറ്റര്‍ ഉടമകളില്‍ ഭൂരിഭാഗം പേരും പുതിയ സംഘടനയില്‍ ഉണ്ടാകുമെന്നും കല്ലിയൂര്‍ ശശി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News