പ്രശസ്ത ഗായിക മുബാറക് ബീഗം അന്തരിച്ചു

Update: 2017-08-11 16:52 GMT
പ്രശസ്ത ഗായിക മുബാറക് ബീഗം അന്തരിച്ചു
Advertising

1950-70 കാലഘട്ടത്തില്‍ ബോളിവുഡ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് തിളങ്ങി നിന്ന മുബാറക് നിരവധി പ്രണയ ഗാനങ്ങളും ഗസലുകളും ആലപിച്ചിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക മുബാറക് ബീഗം(80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ജോഗേശ്വരിയില്‍ വച്ചാണ് അന്ത്യം. 1950-70 കാലഘട്ടത്തില്‍ ബോളിവുഡ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് തിളങ്ങി നിന്ന മുബാറക് നിരവധി പ്രണയ ഗാനങ്ങളും ഗസലുകളും ആലപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ജനിച്ച ബീഗം ഓള്‍ ഇന്ത്യ റേഡിയോയില്‍ ലളിത ഗാനം ആലപിച്ചാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടു 1949ല്‍ ആലിയേ എന്ന ചലച്ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ നഷാദാണ് മുബാറകിനെ ചലച്ചിത്ര ലോകത്തേക്ക് എത്തിക്കുന്നത്. ആര്‍.ഡി.ബര്‍മന്റെ സംഗീതത്തില്‍ ദേവദാസിലെ വോ നാ ആയേംഗ, സലില്‍ ചൗധരി ഈണമിട്ട മധുമതിയിലെ ഹം ഹാല്‍ ഇ ദില്‍ സുനേംഗോ, മുഹമ്മദ് റാഫിക്കൊപ്പം പാടിയ മുഝകോ അപ്‌നേ ഗലേ ലഗേ ലോ, നിഘാഹോന്‍ സേ ദില്‍ കാ സലാം തുടങ്ങിയവ ആരാധക മനസില്‍ ഇടം നേടിയ ഗാനങ്ങളാണ്.

Full View
Tags:    

Similar News