പിന്നെയും അടൂര്‍ ചിത്രം: ദിലീപും കാവ്യയും മുഖ്യവേഷങ്ങളില്‍
ദിലീപിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ സിനിമ ഒരുക്കുന്നു.
ദിലീപിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ സിനിമ ഒരുക്കുന്നു. പിന്നെയും എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ് 11ാം തിയതി തിരുവനന്തപുരത്ത് ആരംഭിക്കും. ഒരു മാസം തുടര്‍ച്ചയായി ചിത്രീകരണം നടത്തുന്നുവെന്ന പ്രത്യേകതയും ഈ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിനുണ്ട്.
കൊച്ചി പ്രസ്സ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. പിന്നെയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ജനപ്രിയ താരങ്ങളായ ദിലീപും കാവ്യാ മാധവനുമാണ് നായിക നായകന്‍മാര്‍. ഒരു മാസം തുടര്‍ച്ചയായി ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ആദ്യ ചിത്രീകരണം മെയ് 11ന് തിരുവന്തപുരത്ത് തുടങ്ങും.
അവാര്‍ഡ് ലഭിക്കാന്‍ വേണ്ടിയല്ലെന്നും വളരെയധികം പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാണുന്നതെന്നും നടന്‍ ദിലീപ് പറഞ്ഞു. അപ്രതീക്ഷിതമായാണ് വീണ്ടും ഒരു അടൂര്‍ ചിത്രത്തില്‍ താന്‍ നായികയായതിന്‍റെ സന്തോഷത്തിലായിരുന്നു കാവ്യമാധവന്‍. ഇവരെ കൂടാതെ നെടുമുടി വേണു, വിജയരാഘവന്‍ ഇന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ ഉണ്ട്. കൂടാതെ മറാത്തി സിനിമയിലെ താരമായ സുബോധ് ഭാവേ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
എം ജെ രാധാകൃഷ്ണന്‍ ഛായഗ്രഹണവും ഹരികുമാര്‍ ശബ്ദലേഖനവും നിര്‍വ്വഹിക്കും. രചനയും സംവിധാനത്തിനും പുറമെ നിര്‍മ്മാണത്തിലും അടൂര്‍ കൈവെക്കുന്നുണ്ട്.