ദിലീപ്കൂമാര്‍ ആശുപത്രിയില്‍

Update: 2017-12-27 07:47 GMT
Editor : admin
ദിലീപ്കൂമാര്‍ ആശുപത്രിയില്‍
Advertising

ദിലീപ് കുമാര്‍ ന്യൂമോണിയ ബാധിതനാണെന്നും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതാകും കൂടുതല്‍ സുരക്ഷിതമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്

പ്രസിദ്ധ ബോളിവുഡ് താരം ദിലീപ് കുമാറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടിനാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലെത്തിച്ചത്. താരം ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണെന്നും ആശങ്കക്ക് വകയില്ലെന്നും ആശുപത്രി അധികൃതരും കുടുംബാംഗങ്ങളും വ്യക്തമാക്കി.

ദിലീപ് കുമാര്‍ ന്യൂമോണിയ ബാധിതനാണെന്നും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതാകും കൂടുതല്‍ സുരക്ഷിതമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ലീലാവതി ആശുപത്രിയിലെ ഡോ ജലീല്‍ പരാക്കര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News