എനിക്ക് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ആരാധനയാണ്, അതിന് കാരണവുമുണ്ട്: പൃഥ്വി
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നടന്‍മാരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തനിക്ക് ആരാധനയാണെന്നും നയതന്ത്രമായ മറുപടിയല്ലെന്നും അതിന് കാരണമുണ്ടെന്നും യുവനടന്‍ പൃഥ്വിരാജ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍.
മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് ഞാന്‍, അദ്ദേഹത്തിലെ അഭിനേതാവിനെ ഞാന്‍ ആരാധിക്കുന്നു. അതുപോലെ മമ്മൂട്ടിയെയും ഇഷ്ടമാണ്. നയപരമായ ഒരു മറുപടിയായി ഇതിനെ കാണേണ്ട ആവശ്യമില്ല. എന്റെ കണ്ണില്‍ രണ്ട് പേരും മികച്ച നടന്‍മാരാണ്. ഇങ്ങനെ രണ്ടുപേര്‍ ഉള്ളതുകൊണ്ട് എന്നെപ്പോലുള്ള നടന്മാര്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയുണ്ട്. അവരെത്തി നില്‍ക്കുന്ന തലത്തിലേക്ക് ഉയരുകയാണ് ആ വെല്ലുവിളിയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴമാണ് പൃഥ്വിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. മെമ്മറീസിന് ശേഷം ജീത്തുവും പൃഥ്വിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തന്റെ കരിയറില്‍ സാങ്കേതികമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു മെമ്മറീസ് എന്ന് പൃഥ്വി പറഞ്ഞു. ഊഴം നേരായ രീതിയിലുള്ള ഒരു ചിത്രമാണ്. പെട്ടെന്നുള്ള സസ്പെന്‍സുകള്‍ ഒന്നുമില്ല. എന്നാല്‍ പ്രതികാര രീതിയിലാണ് കഥ പറയുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പൃഥ്വി പറഞ്ഞു.