മെര്‍സലിലെ വിവാദ ദൃശ്യങ്ങള്‍ നീക്കില്ലെന്ന് നിര്‍മാതാവ്

Update: 2018-04-21 15:01 GMT
Editor : Subin
മെര്‍സലിലെ വിവാദ ദൃശ്യങ്ങള്‍ നീക്കില്ലെന്ന് നിര്‍മാതാവ്
Advertising

മെര്‍സല്‍ ഓണ്‍ലൈനില്‍ കണ്ടുവെന്നു പറഞ്ഞ ബിജെപി നേതാവ് എച്ച്. രാജ മാപ്പുപറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന അധ്യക്ഷനും നടനുമായ വിശാല്‍ ആവശ്യപ്പെട്ടു.

വിജയ് ചിത്രം മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നു. ബിജെപിയെ ചൊടിപ്പിച്ച ദൃശ്യങ്ങള്‍ നീക്കില്ലെന്ന് നിര്‍മാതാക്കളില്‍ ഒരാളായ ഹേമ രുക്മിണി ട്വിറ്ററിലൂടെ അറിയിച്ചു. മെര്‍സല്‍ ഓണ്‍ലൈനില്‍ കണ്ടുവെന്നു പറഞ്ഞ ബിജെപി നേതാവ് എച്ച്. രാജ മാപ്പുപറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന അധ്യക്ഷനും നടനുമായ വിശാല്‍ ആവശ്യപ്പെട്ടു.

വിവാദം കത്തിയതോടെ, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ മാറ്റാമെന്ന് ഇന്നലെ നിര്‍മ്മാതാക്കള്‍, വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു കീഴ് വഴക്കം ഉണ്ടാക്കുന്നത്, തമിഴ് സിനിമയെ സാരമായി ബാധിയ്ക്കുമെന്ന നിലപാടിലായിരുന്നു, നിര്‍മാതാക്കളുടെ സംഘടന. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ നീക്കുകയോ നിശബ്ദമാക്കുകയോ ചെയ്യില്ലെന്ന് ഹേമ രുക്മിണി ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തില്‍ ഒപ്പം നിന്നവര്‍ക്കും ബിജെപിയ്ക്കും നന്ദി അറിയിച്ചുകൊണ്ടും അവര്‍ ട്വീറ്റ് ചെയ്തു.

മെര്‍സല്‍ ചിത്രം ഓണ്‍ലൈനില്‍ കണ്ടുവെന്ന ബിജെപി നേതാവ്, എച്ച്. രാജയുടെ പ്രതികരണത്തിനെതിരെ, നിര്‍മാതാക്കളുടെ സംഘടനയും രംഗത്തെത്തി. ഓണ്‍ലൈനില്‍ ചിത്രം കണ്ട രാജ മാപ്പുപറയണമെന്ന് സംഘടന അധ്യക്ഷന്‍ വിശാല്‍ ആവശ്യപ്പെട്ടു. ചിത്രത്തിന് പിന്തുണയുമായി സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കൂടുതലായി രംഗത്തെത്തുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News