പുലിമുരുകന്‍ വിദേശത്തേക്ക്
12 യൂറോപ്യന്‍ രാജ്യങ്ങളിലായി 150 സ്ക്രീനുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുക
റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിട്ടെങ്കിലും മലയാള സിനിമാ ലോകം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് പുലിമുരുകന്‍ തന്നെയാണ്. കേരളത്തിലെ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും തരംഗം തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം പുലിമുരുകനെ പേടിച്ച് സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുകയാണ് മറ്റ് ചിത്രത്തിന്റെ സംവിധായകരും നിര്‍മാതാക്കളും.
കേരളത്തില്‍ വമ്പന്‍ കളക്ഷന്‍ നേടിയാണ് ചിത്രം വിദേശത്തേക്ക് പറക്കുന്നത്. 12 യൂറോപ്യന്‍ രാജ്യങ്ങളിലായി 150 സ്ക്രീനുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശന ഉദ്ഘാടനമായി വെള്ളിയാഴ്ച ലണ്ടനില്‍ സ്പെഷല്‍ സ്ക്രീനിങ്ങും നടത്തും. അടുത്ത ആഴ്ച യുഎസിലും യൂറോപ്പിലും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം നവംബര്‍ 3ന് ഗള്‍ഫ് രാജ്യങ്ങളിലും റിലീസ് ചെയ്യും. കേരളത്തിലെ മള്‍ട്ടി പ്ലക്സുകളില്‍ എറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന ബഹുമതി ഇപ്പോള്‍ പുലിമുരുകനാണ്. മൂന്ന് ദിവസം കൊണ്ട് 12 കോടി 91 ലക്ഷം രൂപ ചിത്രം സ്വന്തമാക്കി. ഒരാഴ്ച കൊണ്ട് 25 കോടി രൂപയും പുലിമുരുകന്‍ നേടി. നിലവില്‍ 70 കോടി രൂപയ്ക്ക് മുകളില്‍ പുലിമുരുകന്‍ സ്വന്തമാക്കി കഴിഞ്ഞു.
ബിജുമേനോന്‍ നായകനായെത്തുന്ന ചിത്രം സ്വര്‍ണക്കടുവ വെള്ളിയാഴ്ച എത്തുമെന്നാണ് അറിയിച്ചിരുന്നത്. പുലിമുരുകനുമായി ബന്ധപ്പെടുത്തി രസകരമായ ഒരു പോസ്റ്ററാണ് ബിജു മോനോന്‍ ഫേസ്ബുക്കിലിട്ടത്. പുലിയുടെയും കടുവയുടെയും ചിത്രമുള്ള പോസ്റ്ററില്‍ തോല്‍പ്പിക്കാനായല്ല ജീവിക്കാനായാണ് വരുന്നതെന്ന് കടുവ പറയുന്നു. ചിത്രത്തിന്റെ റിലീസ് നവംബര്‍ നാലിലേക്ക് മാറ്റുകയും ചെയ്തു. പുലിമുരുകന്റെ വലിയ വിജയത്തില്‍ കലവൂര്‍ രവികുമാറിന്റെ ചിത്രം കുട്ടികളുണ്ട് സൂക്ഷിക്കുകയുടെ റിലീസും മാറ്റിവച്ചു. പുലിമുരുകനോടുള്ള ബഹുമാനാര്‍ഥമാണ് റിലീസ് മാറ്റി വച്ചതെന്ന് കലവൂര്‍ രവികുമാറും ഫേസ്ബുക്കില്‍ കുറിച്ചു.