മോഹന്‍ലാലുമായി യുദ്ധാനുഭവങ്ങൾ പങ്കുവെച്ച് 1971ലെ യഥാര്‍ത്ഥ നായകന്മാര്‍
1971ലെ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തവരാണ് കൊച്ചിയിൽ നായകൻ മോഹൻലാലിനും സംവിധായകൻ മേജർ രവിക്കും മുന്നിൽ എത്തിയത്
മോഹൻലാലിന്റെ 1971 ബിയോൺ ബോർഡേഴ്സ് എന്ന സിനിമ കണ്ട പട്ടാളക്കാർ നായകനെ കണ്ട് യുദ്ധാനുഭവങ്ങൾ പങ്കുവച്ചു. 1971ലെ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തവരാണ് കൊച്ചിയിൽ നായകൻ മോഹൻലാലിനും സംവിധായകൻ മേജർ രവിക്കും മുന്നിൽ എത്തിയത് .
അനുഭവങ്ങളുടെ ബഡായി പറയുന്ന പട്ടാളക്കാരുടെ സ്ഥിരം ഒത്തു കൂട്ടമല്ലിത്. 1971ലെ യുദ്ധമുഖത്തെ അനുഭങ്ങൾ അഭ്രപാളിയിൽ തെളിഞ്ഞപ്പോൾ അത് നേരിട്ട് പങ്ക് വക്കാൻ സംവിധായകനെയും നായകനെയും തൃശൂർ ജില്ലയിലെ ഒരു കൂട്ടം പട്ടാളക്കാർ തേടിയിറങ്ങി. അവരെ കണ്ടുമുട്ടിയപ്പോൾ 71 ലെ തീക്ഷണമായ അനുഭവം പങ്കുവച്ചു.
കേന്ദ്ര കഥാപാത്രം അഭിനയിച്ചത് അനുഭവമാണെന്ന് കേട്ട നായകൻ യഥാർഥ ഹീറോ ഈ പട്ടാളക്കാരാണെന്നായിരുന്നു പ്രതികരിച്ചത്. കൊല്ലുകയല്ല രക്ഷിക്കുകയാണ് ഒരു പട്ടാളക്കാരന്റെ കടമയെന്ന് പറഞ്ഞ മലയാളത്തിന്റെ മഹാനടൻ ഈ അഭിനയ മുഹൂർത്തത്തെ ഏറെ കാര്യമായാണ് കാണുന്നതെന്നും വ്യക്തമാക്കി.