ഫാഷിസം കടന്നുവരുമ്പോള്‍ കലാകാരന്‍മാര്‍ സ്വസ്ഥമായി ഇരിക്കരുത്: അലന്‍സിയര്‍

Update: 2018-04-28 14:52 GMT
ഫാഷിസം കടന്നുവരുമ്പോള്‍ കലാകാരന്‍മാര്‍ സ്വസ്ഥമായി ഇരിക്കരുത്: അലന്‍സിയര്‍
Advertising

രാഷ്ട്രീയത്തിന് അപചയമുണ്ടാകുബോള്‍ പ്രവാചക തുല്യമായ ദൌത്യം വഹിക്കേണ്ടവരാണ് കലാകാരന്‍മാരെന്നും അലന്‍സിയര്‍

ഫാഷിസത്തിന്റെ കടന്നുവരവ് ശക്തമാകുബോള്‍ കലാകാരന്‍മാര്‍ സ്വസ്ഥമായി ഇരിക്കുന്നത് ശരിയല്ലെന്ന് നടന്‍ അലന്‍സിയര്‍. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് ജനങ്ങളോട് കാട്ടുന്ന നെറികേടാണ്. രാഷ്ട്രീയത്തിന് അപചയമുണ്ടാകുബോള്‍ പ്രവാചക തുല്യമായ ദൌത്യം വഹിക്കേണ്ടവരാണ് കലാകാരന്‍മാരെന്നും അലന്‍സിയര്‍ കൊച്ചിയില്‍ പറഞ്ഞു.

Full View

കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന സേവ്യർ അറയ്ക്കലിന്റെ ഇരുപതാം ചരമ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കവേയാണ് കലകാരന്‍മാരെയും സിനിമക്കാരെയും അലന്‍സിയര്‍ വിമര്‍ശിച്ചത്. ഫാഷിസത്തിനെതിരെയും വര്‍ഗ്ഗീയതയ്ക്ക് എതിരെയും രാഷ്ട്രീയത്തിന് അപചയമുണ്ടാകുബോള്‍ പ്രവാചക ദൌത്യം കലാകാരന്‍മാര്‍ ഏറ്റെടുക്കണമെന്ന് അലന്‍സിയര്‍ പറഞ്ഞു.

കാസര്‍ക്കോട് ബസ് സ്റ്റാന്റില്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ സിനിമ രംഗത്തെ പല സുഹൃത്തുക്കളും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും അലന്‍സിയര്‍ പറഞ്ഞു.

Tags:    

Similar News