ഓറിയന്റല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി

Update: 2018-05-03 17:32 GMT
Editor : admin
ഓറിയന്റല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി
Advertising

മൂന്നു ദിവസം നീളുന്ന മേള 10ന് സമാപിയ്ക്കും

Full View

ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി നടത്തുന്ന ഓറിയന്റല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനു വയനാട് വൈത്തിരിയില്‍ തുടക്കമായി. മൂന്നു ദിവസം നീളുന്ന മേള 10ന് സമാപിയ്ക്കും.

കബനി,ചീനം,തുടി തുടങ്ങിയ പേരുകളില്‍ സജ്ജീകരിച്ചിട്ടുള്ള മൂന്ന് തിയറ്ററുകളിലായി പതിനെട്ട് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത് ക്ളാസിക് ചലച്ചത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കും. ഹ്രസ്വ ചലച്ചിത്ര വിഭാഗത്തിലാണ് മത്സരങ്ങള്‍ ഉള്ളത്. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ഹ്രസ്വ ചിത്രങ്ങളാണ് സ്ക്രീനിങില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മേളയുടെയും ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഉദ്ഘാടനം, എട്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി നിര്‍വഹിച്ചു.

ജൂറി ചെയര്‍മാനും സംവിധായകനുമായ ഹരികുമാര്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. ചെയര്‍മാന്‍ എന്‍.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ ജലജ, നിവേദിത, പാര്‍വ്വതി, സംവിധായകന്‍ മനോജ് കാന, ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുരേഷ് അച്ചൂസ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാരൂപങ്ങളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News