പുലിമുരുകന്‍ ത്രീഡിയിലേക്ക്
മലയാളത്തില്‍ ആദ്യമായി 100 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ റെക്കോഡ് നേടിയ വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ത്രീഡിയിലും പുറത്തിറങ്ങും
മലയാളത്തില്‍ ആദ്യമായി 100 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ റെക്കോഡ് നേടിയ വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ത്രീഡിയിലും പുറത്തിറങ്ങും. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളില്‍ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലേക്ക് ചിത്രത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അടുത്ത വര്‍ഷം ആദ്യം ചൈനയില്‍ റിലീസ് ചെയ്യുമ്പോള്‍ ചിത്രം വിആര്‍ ഹെഡ്‌സെറ്റുകളില്‍ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. വി.ആര്‍ ഹെഡ്‌സെറ്റുകളില്‍ കാണാന്‍ കഴിയുന്ന തരത്തിലുള്ള പുലിമുരുകന്റെ പ്രിന്റുകള്‍ കേരളത്തിലും ലഭ്യമാക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ മുളകുപാടം ഫിലിംസിന് ആലോചനയുണ്ട്.
മന്യംപുലി എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയുടെ തെലുങ്ക് പതിപ്പും വന്‍ ഹിറ്റായിരുന്നു. തമിഴ് പതിപ്പ് ജനുവരിയില്‍ പുറത്തിറങ്ങും. ഹിന്ദി, കന്നട റീമേക്കുകളും ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. കൂടാതെ ഇംഗ്ലീഷ്, ചൈനീസ്, വിയറ്റ്നാമീസ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്യും. ഇതിന് പുറമെയാണ് ത്രിഡി റിലീസ്.
ജനതാഗ്യാരേജ്, ഒപ്പം എന്നീ ചിത്രങ്ങളും ബോക്‌സ്ഓഫീസ് വിജയം നേടിയതിനൊപ്പം മികച്ച കളക്ഷനും നേടിയിരുന്നു. മോഹന്‍ലാലിനെ സംബന്ധിച്ച് ഹിറ്റുകളുടെ വര്‍ഷമായിരുന്നു 2016. ഒക്ടോബറില്‍ തിയേറ്ററുകളിലെത്തിയ വൈശാഖ് ചിത്രമായ പുലിമുരുകനാണ് ഇപ്പോഴും കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രം.