മഹര്‍ഷലാ അലി ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ മുസ്‍ലിം നടന്‍
ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ചില പുരസ്കാരങ്ങളാണ് ഇത്തവണത്തെ ഓസ്കര്‍ ചടങ്ങിനെ വേറിട്ടതാക്കുന്നത്.
ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ചില പുരസ്കാരങ്ങളാണ് ഇത്തവണത്തെ ഓസ്കര്‍ ചടങ്ങിനെ വേറിട്ടതാക്കുന്നത്. ഓസ്‌കര്‍ നേടുന്ന ആദ്യ മുസ്‍ലിം അഭിനേതാവാണ് മഹെര്‍ഷലാ അലി. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനായാണ് മഹെര്‍ഷലാ അലി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ വയോള ഡേവിസ് ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായ അഭിനേതാവായി. ഡെന്‍സല്‍ വാഷിംഗ്ടണ്‍ സംവിധാനം ചെയ്ത ഫെന്‍സസിലൂടെയാണ് വയോള പുരസ്‌കാരം നേടിയത്.
മഹെര്‍ഷലാ അലിക്ക് പുരസ്കാരം സമ്മാനിച്ചാണ് ഓസ്കര്‍ ചടങ്ങ് തുടങ്ങിയത്. ഇന്ത്യന്‍ വംശജനായ ദേവ് പട്ടേല്‍ ലയണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. പക്ഷേ പുരസ്കാരം ലഭിച്ചില്ല.
ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരായി ഉയര്‍ന്ന പ്രതികരണങ്ങള്‍ കൊണ്ടും ഓസ്കര്‍ ചടങ്ങ് വേറിട്ടുനിന്നു. ട്രംപിനെ അവതാരകന്‍ ജിമ്മി കിമ്മല്‍ പരോക്ഷമായി പരിഹസിച്ചു. സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്ന് പറഞ്ഞാണ് ട്രംപിന്റെ മാധ്യമവിലക്കിനെ കിമ്മല്‍ പരിഹസിച്ചത്. മികച്ച വിദേശഭാഷാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദ സെയില്‍സ്മാന്റെ അണിയറ പ്രവര്‍ത്തകരാരും പുരസ്കാരം വാങ്ങാന്‍ എത്തിയില്ല. ട്രംപിന്റെ നയങ്ങള്‍ക്കെതിരായ ചിത്രത്തിന്റെ സംവിധായകന്റെ നിശിതമായ വിമര്‍ശനമടങ്ങിയ കുറിച്ച് പുരസ്കാരദാന ചടങ്ങില്‍ വായിച്ചു.