1970കളിലെ മഹാരാജാസിന്റെ കഥയുമായി ഒരു മെക്സിക്കന്‍ അപാരത
Update: 2018-05-09 04:02 GMT
ടോം ഇമ്മട്ടിയാണ് സംവിധാനം
മലയാള സിനിമ വീണ്ടും നൊസ്റ്റാള്‍ജിയയിലേക്ക് ചേക്കാറാനൊരുങ്ങുകയാണ്. 1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു മെക്സിക്കന്‍ അപാരത പഴയ കാല ക്യാമ്പസ് ജീവിതത്തിലേക്കുള്ള ഒരു യാത്ര കൂടിയാവും. നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജൂഡ് ആന്റണി ജോസഫാണ്. ടൊവിനോ തോമസ്,രൂപേഷ് പീതാംബരന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും. ഒരു ക്യാമ്പസ് നേതാവിന്റെ വേഷത്തിലാണ് മെക്സിക്കന്‍ അപാരതയില്‍ ടൊവിനോ എത്തുക. വേഷത്തിലും ഭാവത്തിലും 1970കളിലെ ഗെറ്റപ്പില്‍ തന്നെയാണ് ടൊവിനോ എത്തുക.