പുലിമുരുകന്റെ വ്യാജപതിപ്പുമായി രണ്ട് പേര്‍ പിടിയില്‍

Update: 2018-05-12 11:54 GMT
Editor : Sithara
പുലിമുരുകന്റെ വ്യാജപതിപ്പുമായി രണ്ട് പേര്‍ പിടിയില്‍
Advertising

കടയില്‍ നിന്നും മൊബൈലിലേക്ക് സിനിമ പകര്‍ത്തുന്നതിനിടയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

പുലിമുരുകന്റെ വ്യാജ പതിപ്പുമായി രണ്ട് പേര്‍ കണ്ണൂരില്‍ പിടിയിലായി. മൊബൈല്‍ സര്‍വീസ് സെന്‍റര്‍ നടത്തിപ്പുകാരന്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. മൊബൈലില്‍ ചിത്രം കോപ്പി ചെയ്ത് നല്‍കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. കടയുടമ സലാം, സഹായി വിവേക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

റിലീസ് ചെയ്ത് 30 ദിവസത്തിനകം 100 കോടി കളക്ഷനിലേക്ക് എത്തിയ പുലിമുരുകന്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് എച്ഡി നിലവാരമുള്ള വ്യാജ പതിപ്പ് കണ്ണൂരില്‍ പിടികൂടിയത്. മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ‍ സര്‍വീസ് സെന്റര്‍ കേന്ദ്രീകരിച്ച് ചിത്രം കോപ്പി ചെയ്ത് നല്‍കുന്നുണ്ടെന്ന വിവരം മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കടയിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ചിത്രത്തിന്റെ പതിപ്പ് പൊലീസ് കണ്ടെടുത്തു.

തുച്ഛമായ പണം ഈടാക്കിയാണ് ചിത്രം കോപ്പി ചെയ്ത് നല്‍കിയിരുന്നത്. വിശദ പരിശോധനക്കായി ഇവിടത്തെ കമ്പ്യൂട്ടര്‍, ലാപ് ടോപ് തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News