ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നത് 10 ആഴ്ചകൊണ്ട്

Update: 2018-05-13 23:07 GMT
Editor : admin
ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നത് 10 ആഴ്ചകൊണ്ട്
Advertising

ജൂണ്‍ 13ന് സിനിമയുടെ ക്ലൈ മാക്സ് ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 10 ആഴ്ചയാണ് ക്ലൈമാക്സ് ചിത്രീകരിക്കാനായി രാജമൌലിയും കൂട്ടരും മാറ്റിവെച്ചിരിക്കുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 10 ആഴ്ചകൊണ്ടാണ് ക്ലൈമാക്സ് ചിത്രീകരിക്കുന്നത്. അടുത്ത വര്‍ഷമാണ് സിനിമയുടെ റിലീസ്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ബാഹുബലി ബിഗിനിങ് കണ്ടിറങ്ങിയവരുടെയെല്ലാം ഉള്ളില്‍ അവശേഷിച്ച ചോദ്യമായിരുന്നു ഇത്. ബാഹുബലി ദ കണ്‍ക്ലൂഷനോടെ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കും. പക്ഷേ അതിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. ജൂണ്‍ 13ന് സിനിമയുടെ ക്ലൈ മാക്സ് ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 10 ആഴ്ചയാണ് ക്ലൈമാക്സ് ചിത്രീകരിക്കാനായി രാജമൌലിയും കൂട്ടരും മാറ്റിവെച്ചിരിക്കുന്നത്.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ഇതിനായി കൂറ്റന്‍ സെറ്റ് ഒരുക്കിക്കഴിഞ്ഞു. ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസ് കട്ടപ്പയായി വേഷമിട്ട സത്യരാജ് എന്നിവര്‍ക്കൊപ്പം റാണാ ദഗുപതി, അനുഷ്ക ഷെട്ടി, തമന്ന തുടങ്ങിയവരും ക്ലൈമാക്സ് രംഗത്തിലുണ്ട്. ഈ ഷെഡ്യൂളോടെ ബാഹുബലി ദ കണ്‍ക്ലൂഷന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും. അടുത്തവര്‍ഷം ഏപ്രിലില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News