കാസര്‍കോട് വീണ്ടും ഫിലിം സൊസൈറ്റി സജീവമാകുന്നു
കാസര്‍കോടന്‍ കൂട്ടായ്മ, ജില്ലാ റസിഡന്‍സ് അസോസിയേഷന്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം.
കാസര്‍കോട് വീണ്ടും ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനം സജീവമാവുന്നു. കാസര്‍കോടന്‍ കൂട്ടായ്മ, ജില്ലാ റസിഡന്‍സ് അസോസിയേഷന്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം. ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരോ വാരാന്ത്യത്തിലും സിനിമ പ്രദര്‍ശനവും ചര്‍ച്ചയും നടത്തും. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് നിര്‍വ്വഹിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാസര്‍കോട് വീണ്ടും ഫിലിം സൈസൈറ്റി സജീവമാവുന്നത്. കാസര്‍ക്കോടന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ലാല്‍ ജോസ് ഫിലിം സൈസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ആദ്യ പ്രദര്‍ശനം കേരള കഫെയിലെ ലാല്‍ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍ 'എന്നഹ്രസ്വ ചിത്രമായിരുന്നു. ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് ഡിസ്ട്രിക്റ്റ് ഫ്രാകിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര ആസ്വാദനത്തിനും പഠനത്തിനുമായി രൂപീകരിച്ച ഫ്രാക് സിനിമയുടെയും കാസര്‍കോട് പ്രസ്സ് ക്ലബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഴി സിനിമാസ്വാധന കൂട്ടായ്മയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫ്രാക് സിനിമ, കാസര്‍കോടന്‍ കൂട്ടായ്മ, പ്രസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ആഴ്ച തോറും പ്രസ്‌ക്ലബ് ഹോളില്‍ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തും.