സ്കൂള്‍ കാലഘട്ടത്തില്‍ ചരിത്രത്തില്‍ താന്‍ പരാജയപ്പെട്ടിരുന്നതായി അശുതോഷ് ഗൌരികര്‍

Update: 2018-05-15 18:41 GMT
Editor : admin | admin : admin
സ്കൂള്‍ കാലഘട്ടത്തില്‍ ചരിത്രത്തില്‍ താന്‍ പരാജയപ്പെട്ടിരുന്നതായി അശുതോഷ് ഗൌരികര്‍
Advertising

മോഹന്‍ജൊദാരോയാണ് അശുതോഷിന്റെ പുതിയ ചിത്രം

സ്കൂളില്‍ പഠിക്കുമ്പോള്‍ താന്‍ ചരിത്ര വിഷയത്തില്‍ പരാജയപ്പെട്ടിരുന്നതായി പ്രശസ്ത സംവിധായകന്‍ അശുതോഷ് ഗൌരികര്‍. തന്റെ പുതിയ ചിത്രമായ മോഹന്‍ജൊദാരോയുടെ പ്രചരണ പരിപാടികള്‍ക്കിടെയായിരുന്നു അശുതോഷിന്റെ വെളിപ്പെടുത്തല്‍. ജോധാ അക്ബര്‍ പോലുള്ള ചരിത്ര സിനിമകള്‍ ബോളിവുഡിന് സമ്മാനിച്ച സംവിധായകനാണ് അശുതോഷ്. റിലീസിന് തയ്യാറെടുക്കുന്ന മോഹന്‍ജൊദാരൊ സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട പ്രണയകഥയാണ് പറയുന്നത്.

സ്കൂള്‍ കാലങ്ങളില്‍ ചരിത്രം എപ്പോഴും എന്നെ വിഷമിപ്പിച്ചിരുന്നു. യുദ്ധങ്ങളും മറ്റും നടന്ന വര്‍ഷങ്ങളും തിയതികളും ഓര്‍ത്തിരിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ ചരിത്രം പലപ്പോഴും എന്നെ അതിശയപ്പെടുത്തിയിരുന്നു. അക്കാലങ്ങളില്‍ ആളുകള്‍ എങ്ങിനെ ജിവിച്ചിരുന്നു എന്നൊക്കെ അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. ലഗാന്‍, ജോധാ അക്ബര്‍, മോഹന്‍ജൊദാരൊ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അതാണ് ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ നീണ്ട കാലമെടുക്കുന്നത്. വളരെയധികം സംതൃപ്തിയോടെയാണ് മോഹന്‍ജൊദാരൊ പൂര്‍ത്തിയാക്കിയത്. ചിത്രത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും അശുതോഷ് പറഞ്ഞു.

എന്നാല്‍ ഈയിടെ റിലീസ് ചെയ്ത മോഹന്‍ജൊദാരോയുടെ ട്രയിലര്‍ ചരിത്രപരമായി ഒട്ടേറ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ചിത്രം അന്നത്തെ കാലത്തെ പ്രതിനിധീകരിക്കുന്നില്ല എന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. ആഗ്സ്ത് 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഹൃതിക് റോഷന്‍, പൂജ ഹെഗ്ഡേ, കബീര്‍ ബേഡി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എ. ആര്‍ റഹ്മാനാണ് സംഗീതം.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News