'പത്മാവതി റിലീസ് ചെയ്താല്‍ കേരളത്തിലെ തിയ്യറ്ററുകളും കത്തിക്കും' ഭീഷണിയുമായി കര്‍ണിസേന തലവന്‍

Update: 2018-05-16 16:39 GMT
Editor : Muhsina
പത്മാവതി റിലീസ് ചെയ്താല്‍ കേരളത്തിലെ തിയ്യറ്ററുകളും കത്തിക്കും ഭീഷണിയുമായി കര്‍ണിസേന തലവന്‍
'പത്മാവതി റിലീസ് ചെയ്താല്‍ കേരളത്തിലെ തിയ്യറ്ററുകളും കത്തിക്കും' ഭീഷണിയുമായി കര്‍ണിസേന തലവന്‍
AddThis Website Tools
Advertising

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുടെ റിലീസിംങ് കേരളത്തിലും അനുവദിക്കില്ലെന്ന ഭീഷണിയുമായി കര്‍ണി സേന തലവന്‍ സുഗ്‌ദേവ് സിങ്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍..

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുടെ റിലീസിംങ് കേരളത്തിലും അനുവദിക്കില്ലെന്ന ഭീഷണിയുമായി കര്‍ണി സേന തലവന്‍ സുഗ്‌ദേവ് സിങ്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ തിയ്യേറ്ററുകള്‍ കത്തിക്കുമെന്നാണ് സുഗ്‌ദേവ് സിങിന്റെ ഭീഷണി.

‘ഇന്ത്യയില്‍ ഒരിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. കേരളത്തിലും അനുവദിക്കില്ല. കേരളത്തിലെ ഏതെങ്കിലും തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിയ്യേറ്റര്‍ തന്നെ കാണില്ല. ആ തിയ്യേറ്റര്‍ ഞങ്ങള്‍ കത്തിക്കും.’ സുഗ്‌ദേവ് സിങ് വ്യക്തമാക്കി.

ചിത്രത്തില്‍ പത്മാവതിയായി എത്തുന്ന ദീപിക പദുക്കോണിന്റെ വസ്ത്രധാരണം മോശമാണെന്നും ഇത് രജപുത് റാണിയോടുള്ള അപമാനമാണെന്നും സുഗ്ദേവ് ആരോപിച്ചു. സിനിമയിലെ നൃത്തരംഗങ്ങളില്‍ അല്‍പവസ്ത്രമാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും പത്മാവതിയുടെ അഭിമാനത്തിന് കോട്ടംവരുത്താന്‍ അനുവദിക്കില്ലെന്നുമാണ് കര്‍ണിസേനയുടെ നിലപാട്. രജപുത് റാണിയായിരുന്ന പത്മാവതിക്ക് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്ന് സിനിമയില്‍ പരാമര്‍ശമുണ്ടെന്നതാണ് മറ്റൊരു ആരോപണം.

പ്രതിഷേധങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിംങ് തിയ്യതി മാറ്റിവെച്ചിരിക്കുകയാണ്. എന്നാല്‍ പുതിയ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം, പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്‍റെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന വാഗ്ദാനവുമായി ബിജെപി നേതാവ് സുരാജ് പാല്‍ അമു രംഗത്തെത്തിയിരുന്നു. ഹരിയാനയിലെ ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ ആണ് കൊലവിളിയുമായി രംഗത്തെത്തിയ സുരാജ് പാല്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News