എസ് പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
അഞ്ച് മ്യൂസിക് കമ്പനികള്‍ക്കെതിരെ അദ്ദേഹം 2014ല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്‍റെ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്ന് റേഡിയോ സ്റ്റേഷനുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും അദ്ദേഹം
താന്‍ ഈണമിട്ട ഗാനങ്ങള്‍ പൊതുവേദിയില്‍ തന്‍റെ അനുവാദമില്ലാതെ ആലപിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. അമേരിക്കയില്‍ പര്യടനത്തിനുള്ള എസ്പിബി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പര്യടനം തുടങ്ങുന്നതിന് മുന്നോടിയായി ഇളയരാജയോ അദ്ദേഹത്തിന്‍റെ അഭിഭാഷകരോ തന്നോട് ഇക്കാര്യം സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ലെന്നും എന്നാല്‍ നിയമം അനുസരിക്കാതെ മറ്റ് വഴികളൊന്നും തന്‍റെ മുന്നിലില്ലെന്നും എസ്പി ബാലസുബ്രഹ്മണ്യം കുറിച്ചു.
ഇളയരാജ ഈണമിട്ട പാട്ടുകള്‍ അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് പകര്‍പ്പാവകാശ നിയമത്തിന്‍റെ ലംഘനമാണെന്നും നിയമനടപടിക്ക് പുറമേ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളതായാണ് അറിയുന്നത്. ഇളയരാജ ഈണിമിട്ട സിനിമ ഗാനങ്ങള്‍ പൊതുപരിപാടികളില്‍ ഉപയോഗിക്കാന്‍ ഇനി തനിക്ക് കഴിയില്ലെന്നും ഗായകന്‍ വ്യക്തമാക്കി.
ഇക്കാര്യം ഇളയരാജ തന്നോട്നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ നേരിട്ട് സംസാരിക്കുമായിരുന്നുവെന്നും വക്കീല്‍ നോട്ടീസിന് നിയമപരമായി തന്നെ മറുപടി നല്‍കുമെന്നും എസ്പിബി അറിയിച്ചു.
താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഇളയരാജ നിയമ യുദ്ധത്തിലേര്‍പ്പെടുന്നത് ഇതാദ്യമായല്ല. അഞ്ച് മ്യൂസിക് കമ്പനികള്‍ക്കെതിരെ അദ്ദേഹം 2014ല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്‍റെ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്ന് റേഡിയോ സ്റ്റേഷനുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.