ചേട്ടായ് എന്നോട് ക്ഷമിക്കണം; ആഷിഖ് അബുവിന് ഒരു പ്രേക്ഷകന്റെ മാപ്പപേക്ഷ

Update: 2018-05-22 20:31 GMT
Editor : admin
ചേട്ടായ് എന്നോട് ക്ഷമിക്കണം; ആഷിഖ് അബുവിന് ഒരു പ്രേക്ഷകന്റെ മാപ്പപേക്ഷ
Advertising

ചലച്ചിത്രമേഖലക്ക് തന്നെ ഭീഷണിയാണ് വ്യാജ പതിപ്പുകള്‍. സിനിമ ഇറങ്ങി ആദ്യ ഷോ കഴിയുമ്പോഴേക്കും ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ചലച്ചിത്രമേഖലക്ക് തന്നെ ഭീഷണിയാണ് വ്യാജ പതിപ്പുകള്‍. സിനിമ ഇറങ്ങി ആദ്യ ഷോ കഴിയുമ്പോഴേക്കും ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചലച്ചിത്ര വിപണിയില്‍ താരതമ്യേന ചെറുമീനുകളായ മലയാള സിനിമക്ക് വ്യാജനുണ്ടാക്കുന്ന തലവേദന ചെറുതല്ല. അടുത്തിടെ പ്രേമത്തിന്റെയും ലീലയുടെയും വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ഫേസ്‍ബുക്കില്‍ കണ്ട ഒരു പ്രേക്ഷകന്‍ ആഷിഖ് അബുവിന് അയച്ച സന്ദേശം ഫേസ്‍ബുക്കില്‍ വൈറലാവുകയാണ്. കാനഡയില്‍ പ്രവാസിയായ പ്രേക്ഷകന് അവിടെ ചിത്രം തീയറ്ററില്‍ കാണാന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണ് ഫേസ്ബുക്കില്‍ കണ്ടതെന്ന് സന്ദേശത്തില്‍ പറയുന്നു.

'ചേട്ടായ് എന്നോട് ക്ഷമിക്കണം ഞാൻ 'മഹേഷിന്റെ പ്രതികാരം' ഫേസ്ബുക്കിൽ കണ്ടു പോയ്‌. പട്ടിണിയിൽ ഇരിക്കുന്നവന്റെ മുൻപിൽ പാൽപായസം കൊണ്ട് വെച്ചത്പോലെ ആയിരുന്നു എന്റെ അവസ്ഥ. ഞാൻ കാനഡയിൽ താമസിക്കുന്ന സ്ഥലത്ത് മലയാളം പടം കാണാൻ ഉള്ള സൌകര്യം ഇല്ല. അത്കൊണ്ടാണ് ഞാൻ കണ്ടുപോയത്. പക്ഷെ ചുമ്മാ വെറും ഊള പടം ആയിരുന്നെങ്ങിൽ ഞാൻ ഈ message അയക്കില്ലായിരുന്നു. M.P ഞാൻ ഈ ഇടയ്ക്ക് കണ്ടത്തിൽ ഏറ്റവും മികച്ച പടമാണ്. അത് കൊണ്ട് ഞാൻ ചേട്ടായ്ക്ക് പൈസ അയച്ചു തരാൻ തീരുമാനിച്ചു. ഞാൻ 'ലീല' ഓൺലൈനിൽ കണ്ടപ്പോൾ $20 ആണ് പേ ചെയ്തത്. So if you please give me your bank account no, IFSC code and Branch no, i will send you the money. If you have any other way to pay you, that is more than welcome.
The movie was awesome.!!
Thank you Jerry.. ഇങ്ങനെയാണ് പ്രേക്ഷകന്റെ കുറിപ്പ്. ആഷിഖ് അബുവാണ് ഇത് ഫേസ്‍ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചേട്ടായ് എന്നോട് ക്ഷമിക്കണം ഞാൻ 'മഹേഷിന്റെ പ്രതികാരം' ഫേസ്ബുക്കിൽ കണ്ടു പോയ്‌. പട്ടിണിയിൽ ഇരിക്കുന്നവന്റെ മുൻപിൽ പാൽപായസ...

Posted by Aashiq Abu on Sunday, May 15, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News