അനുഷ്ഠാനങ്ങളിലെ സ്ത്രീ വിവേചനവും പുരുഷാധിപത്യവും പ്രമേയമാക്കി വി-മെന്‍സസ്
ഉണ്ണികൃഷ്ണന്‍ ആവളയാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍
അനുഷ്ഠാനങ്ങളിലെ സ്ത്രീ വിവേചനവും പുരുഷാധിപത്യവും പ്രമേയമാക്കി നിര്‍മ്മിച്ച വി-മെന്‍സസ് എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാക്കുന്നു.ഉണ്ണികൃഷ്ണന്‍ ആവളയാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. ആചാരങ്ങള്‍ മാറുമ്പോള്‍ കാവുകള്‍ നശിപ്പിക്കപ്പെടുന്നതും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു.
തെയ്യങ്ങളിലെ വേഷങ്ങളില്‍ മഹാഭൂരിപക്ഷവും സ്ത്രീവേഷങ്ങളാണ്.എന്നാല്‍ ഇത് അവതരിപ്പിക്കുന്നത് പുരുഷന്‍മാരാണ്. ഇത് എന്ത്കൊണ്ട് എന്ന അന്വേഷണമാണ് വി-മെന്‍സസ്. തെയ്യം ഉള്‍പ്പെടെ ഉളള അനുഷ്ഠാന കലകള്‍ക്ക് ഒരുങ്ങുന്ന പുരുഷന് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്ത് കെടുകേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്വമാണെന്ന് സമൂഹം പറയുന്നു. എന്നാല്‍ അതെ സ്ത്രീയെ അരങ്ങത്തുനിന്നും മാറ്റി നിര്‍ത്തുന്നു. ആര്‍ത്തവത്തിന്റെ പേരിലാണ് സ്ത്രീകളെ പല അനുഷ്ഠാനങ്ങളില്‍നിന്നും വിലക്കുന്നതെന്ന യാഥാര്‍ഥ്യവും ഡോക്യുമെന്ററിയില്‍ തുറന്നുകാട്ടുന്നു. സ്ത്രീകളുടെ അനുഭവങ്ങള്‍ മലയാളത്തിലും,തുളുവിലുമായി ഒപ്പിയെടുത്തു.വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനെടുവിലാണ് പൊളിറ്റിക്കല്‍ സ്റ്റുഡിയോ ഈ ഡോക്യുമെന്ററി പുറത്തിറക്കിയത്. ഡോക്യുമെന്ററിയില്‍ ഉന്നയിക്കുന്ന പ്രശ്നം പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നാണ് സംവിധായകന്‍ ആഗ്രഹിക്കുന്നത്.