വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തി മുഹ്സിന്‍ പരാരിയുടെ ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍

Update: 2018-05-25 18:29 GMT
Editor : admin
വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തി മുഹ്സിന്‍ പരാരിയുടെ ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍
Advertising

നേറ്റീവ് ബാപ്പ എന്ന ആദ്യ ആല്‍ബത്തിലൂടെയും കെ.എല്‍ പത്ത് എന്ന സിനിമയിലൂടെയും ശ്രദ്ധേയനായ സംവിധായകന്‍ മുഹ്സിന്‍ പരാരിയാണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ മാപ്പിള ഹിപ് ഹോപ് ആല്‍ബം ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ പുറത്തിറങ്ങി. നേറ്റീവ് ബാപ്പ എന്ന ആദ്യ ആല്‍ബത്തിലൂടെയും കെ.എല്‍ പത്ത് എന്ന സിനിമയിലൂടെയും ശ്രദ്ധേയനായ സംവിധായകന്‍ മുഹ്സിന്‍ പരാരിയാണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

രോഹിത് വെമുലയുടെ മരണവും തുടര്‍ന്ന് ജെഎന്‍യു ഉള്‍പ്പെടെ രാജ്യത്തെ പ്രധാന സര്‍വകലാശാകളിലെല്ലാം ഉയര്‍ന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുമാണ് ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ എന്ന ആല്‍ബത്തിന് വിഷയമായിരിക്കുന്നത്. ഉയര്‍ന്നു വരുന്ന ഫാസിസ്റ്റ് പ്രവണതക്കും ഭരണകൂട ഭീകരതക്കും എതിരായ വിമര്‍ശനമാണ് ഈ വീഡിയോ ആല്‍ബം മുന്നോട്ടുവെക്കുന്നത്.

മാമുക്കോയയാണ് ആല്‍ബത്തില്‍ ബാപ്പയുടെ വേഷത്തിലെത്തിയിരിക്കുന്നത്. ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ രശ്മി സതീഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാമുക്കോയയെക്കൂടാതെ രശ്മി സതീഷും ഹാരിസും ഗാനത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിജിബാലാണ് ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണിന് സംഗീതം ഒരുക്കിയിരിക്കുന്നത്. രചനയും സംവിധാനവും മുഹ്‌സിന്‍ പരാരി. സന്തോഷ് വര്‍മ്മയും മുഹ്‌സിനും ഹാരിസ് സലിമും ചേര്‍ന്നാണ് ഗാനരചന. ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ പിന്നണി ഗായിക രശ്മി സതീഷും ഹാരിസും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

Full View

കേരളത്തിലടക്കം ഉയര്‍ന്നു വരുന്ന ഇസ്‌ലാം വിരോധത്തെ വിമര്‍ശന വിധേയമാക്കിയ നേറ്റീവ് ബാപ്പയാണ് മുഹ്‌സിന്റെ ആദ്യ സംഗീത ആല്‍ബം. മകനെ തീവ്രവാദിയായി ചിത്രീകരിച്ചപ്പോള്‍ തള്ളിപ്പറഞ്ഞ മാതാവും പത്രങ്ങളില്‍ മകനെ തീവ്രവാദിയാക്കിയ ചിത്രത്തിലൂടെ ഉള്ളറയിലെ അപകട രാഷ്ട്രീയം കണ്ടെത്തുന്ന ബാപ്പയുമായിരുന്നു നേറ്റീവ് ബാപ്പയുടെ വിഷയം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ പുറത്തിറങ്ങിയത്. കൊച്ചിയിലെ കഫെ പപ്പായയില്‍ ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ ആല്‍ബം റിലീസിങ്ങ് ചടങ്ങില്‍ പങ്കെടുത്തു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News