ഖസാക്കിന്റെ ഇതിഹാസത്തെ നെഞ്ചേറ്റി കോഴിക്കോട്ടെ ആസ്വാദകര്‍
അത്ഭുതപ്പെടുത്തുന്ന രംഗഭാഷയുമായി എത്തിയ ഖസാക്കിന്റെ ഇതിഹാസം നാടകത്തിന് കോഴിക്കോടും ആവേശകരമായ വരവേല്പ്.
അത്ഭുതപ്പെടുത്തുന്ന രംഗഭാഷയുമായി എത്തിയ ഖസാക്കിന്റെ ഇതിഹാസം നാടകത്തിന് കോഴിക്കോടും ആവേശകരമായ വരവേല്പ്. നോവലിനെ അതേ പോലെ പകര്‍ത്താതെ പ്രേക്ഷകരുമായി സംവദിക്കുന്ന രീതിയിലാണ് നാടകം രംഗത്തെത്തുന്നത്
നാടകത്തിന്റെ തുടക്കം മുതല്‍ ഖസാക്ക് ആസ്വാദകര്‍ക്ക് ചുറ്റും രൂപം കൊള്ളുകയാണ്. കത്തിച്ച ചൂട്ടുമേന്തി കഥാപാത്രങ്ങള്‍ വേദിയിലെക്കെത്തുന്നു. ദീപന്‍ ശിവരാമന്റെ നാടകം കാഴ്ചക്കാരുമായി സംവദിക്കുകയാണ്. പലപ്പോഴും കാഴ്ചക്കാരും കഥാപാത്രങ്ങളാകുന്നു. നിശ്ചിത ഇടത്തിലും ഒരു തലത്തിലുമുളള പ്രൊസീനിയം രീതിയില്‍ നിന്നും മാറി കാണികളുമായി സംവദിക്കുന്ന ഇന്‍ട്രാക്ടീവ് തിയേറ്റര്‍ രീതിയാണ് ഖസാക്കിന്റെ ഇതിഹാസത്തില്‍ ആവിഷ്കരിച്ചിട്ടുളളത്.
ഇടയ്ക്കെത്തുന്ന മഴയും കാറ്റുമെല്ലാമായി ദൃശ്യഭാഷയുടെ പുത്തന്‍ ആവിഷ്കാരമാണ് നാടകം. തൃക്കരിപ്പൂര്‍ കെ എം കെ കലാസമിതിയാണ് നാടകം അവതരിപ്പിക്കുന്നത്.