സിനിമ കണ്ട് മിണ്ടാതിരുന്നല്ലേ ഉള്ളു.. ആന്റി നാഷണലാണെന്ന് പറഞ്ഞ് അകത്തിട്ടില്ലല്ലോ
ഫേസ്ബുക്കിലൂടെയാണ് സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൈപ്പിടിയിലൊതുക്കിയെങ്കിലും ദേശീയ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ജൂറിയുടെ കണ്ണില്‍പ്പെടാതെ പോയ ചിത്രമാണ് ഒഴിവുദിവസത്തെ കളി. തന്റെ ചിത്രം ദേശീയ അവാര്‍ഡ് ജൂറി പരിഗണിക്കാത്തതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നായിരുന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം. 63ാമത് ദേശീയ പുരസ്‌കാരങ്ങള്‍ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ചിന്താരീതി എന്തെന്ന് വെളിപ്പെടുത്തുന്നു. അതിന്റെ അതിനാടകീയ സമീപനങ്ങള്‍, അതിന്റെ സദാചാര മൂല്യബോധം, സാംസ്‌കാരികമായ കാഴ്ചപ്പാട് എല്ലാം വെളിവാകുന്നു. രാഷ്ട്രം അമര്‍ചിത്രകഥാ മൂല്യബോധത്തിലേക്കും അഭിരുചികളിലേക്കും മടങ്ങുകയാണ്...രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി.. സിനിമ കണ്ട് മിണ്ടാതിരുന്നല്ലേ ഉള്ളു.. ആന്റിനാഷണലാണെന്ന് പറഞ്ഞ് അകത്തിട്ടില്ലല്ലോ സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
I am really happy and proud that my film has not even sustained a mention from this award jury. The 63rd National Film...
Posted by Sanal Kumar Sasidharan on Monday, March 28, 2016
ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഒഴിവുദിവസത്തെ കളി. അഞ്ച് സുഹൃത്തുക്കള്‍ ഒരു ജനറല്‍ ഇലക്ഷനു കിട്ടിയ അവധി ദിനത്തില്‍ ഒരു സൗഹൃദ-പാര്‍ട്ടിക്കായി ഒത്ത് ചേരുന്നു. മദ്യപിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ ഓരോരുത്തരുടെയും ശരിയായ വ്യക്തിത്വം പതുക്കെ പുറത്ത് വരുന്നു. അങ്ങനെ രസകരമായിത്തുടങ്ങിയ പാര്‍ട്ടിയും കളികളും പതുക്കെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. അഭിജ ശിവകല, ഗിരീഷ് നായര്‍, ബൈജു നെറ്റോ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി.. സിനിമ കണ്ട് മിണ്ടാതിരുന്നല്ലേ ഉള്ളു.. ആന്റിനാഷണലാണെന്ന് പറഞ്ഞ് അകത്തിട്ടില്ലല്ലോ :D
Posted by Sanal Kumar Sasidharan on Monday, March 28, 2016