പതിനാലാം രാവ് ഗ്രാന്റ് ഫിനാലെ: അജ്മല്‍ വിജയി

Update: 2018-05-27 19:10 GMT
Editor : admin
പതിനാലാം രാവ് ഗ്രാന്റ് ഫിനാലെ: അജ്മല്‍ വിജയി
Advertising

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്റ് ഫിനാലെയിലാണ് അജ്മലിനെ മികച്ച ഗായകനായി തിരഞ്ഞെടുത്തത്

മീഡിയവണ്‍ പതിനാലാം രാവ് നാലാം സീസണില്‍ മികച്ച ഗായകനായി മലപ്പുറത്തു നിന്നുള്ള അജ്മല്‍ വിജയിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാന്റ് ഫിനാലെയിലാണ് അജ്മലിനെ മികച്ച ഗായകനായി തിരഞ്ഞെടുത്തത്. കണ്ണൂരില്‍ നിന്നുള്ള നര്‍മ്മദ രണ്ടാം സ്ഥാനവും മലപ്പുറത്തു നിന്നുള്ള അബ്ദുല്‍ ഹക്കീ മൂന്നാം സ്ഥാനവും നേടി. ഗായകരായ വിജയ് യേശുദാസ്, ജോത്സ്ന, രഹന, ഫൈസല്‍ എളേറ്റില്‍ സംഗീത സംവിധായകനായ ഷാന്‍ റഹ്‍മാന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.

ഒന്നാം സ്ഥാനം നേടിയ അജ്മലിന് സമ്മാനത്തുകയായ 3 ലക്ഷം രൂപ ക്യൂബിക്സ് ഗ്രൂപ്പ് ഓഫ് കംമ്പനീസ് എം.ഡി സലീം എം.എം സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ നര്‍മ്മതക്ക് 2 ലക്ഷം രൂപ ഗള്‍ഫ് ടെക് ഇന്‍റര്‍നാഷനല്‍ എം.ഡി അബ്ദുറസാഖും മൂന്നാം സ്ഥാനം നേടിയ അബ്ദുല്‍ ഹക്കീമിന് 1ലക്ഷം രൂപ ഇന്‍സൈറ്റ് ബില്‍ഡേഴ്സ് എം.ഡി മൊയ്‍തീന്‍ മുഹമ്മദും സമ്മാനിച്ചു. നാലാം സ്ഥാനം നേടിയ വൈകാശിന് ക്യാപിറ്റാള്‍ മാള്‍ എം.ഡി മുഹമ്മദ് ശരീഫും അഞ്ചാം സ്ഥാനം നേടിയ ശ്രുതിക്ക് ജി.ഗോള്‍ഡ് ജി.എം അബ്ദുല്‍ സലാമും ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു.

Writer - admin

contributor

Editor - admin

contributor

Similar News