‘മാർക്കോ സിനിമയിൽ കടുത്ത വയലന്‍സ്’; 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്ന് പരാതി

മാർക്കോയിലെ വയലൻസ് രംഗങ്ങൾ നേരത്തെ തന്നെ വൻ തോതിൽ ചർച്ചയായിരുന്നു

Update: 2024-12-24 10:50 GMT
Editor : സനു ഹദീബ | By : Web Desk
Advertising

തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോക്കെതിരെ പരാതി. എ സർട്ടിഫിക്കറ്റ് ലഭിച്ച മാർക്കോ സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുവെന്നാണ് പരാതി. കെപിസിസി അംഗം അഡ്വ ജെഎസ് അഖിലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനും ഇതുസംബന്ധിച്ച് പരാതി കൈമാറി.

മാർക്കോയിലെ വയലൻസ് രംഗങ്ങൾ നേരത്തെ തന്നെ വൻ തോതിൽ ചർച്ചയായിരുന്നു. നിരവധി പേരാണ് ചിത്രത്തെ വിമർശിച്ച് കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് ജെഎസ് അഖിൽ ചിത്രത്തിനെതിരെ പരാതി നൽകുന്നത്.

കുട്ടികൾക്ക് കാണാൻ കഴിയാത്ത അത്രയും ക്രൂരമായ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് പരാതി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇത് കുട്ടികളെ കൂടി കാണിച്ചാണ് പ്രദർശനം നടക്കുന്നത്. കഥാതന്തുവിന് ആവശ്യമില്ലാഞ്ഞിട്ടും ഒരുപാട് അക്രമരംഗങ്ങൾ ചിത്രീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രം കുട്ടികളെ കൂടി കാണിക്കുന്ന രീതിയിൽ പ്രദർശനം നടത്തുന്നത് കുറ്റകരമാണ്. ഇത് തടയാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും പരാതിയിൽ പറയുന്നു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News