ഇളയരാജയെ പിന്തുണച്ച് സംഗീത സംവിധായകര്‍

Update: 2018-05-28 16:04 GMT
ഇളയരാജയെ പിന്തുണച്ച് സംഗീത സംവിധായകര്‍
Advertising

ഇളയരാജ പറഞ്ഞത് നീതിയെന്ന് ബിജിബാല്‍

പകര്‍പ്പാവകാശം സംബന്ധിച്ച വിവാദത്തില്‍ ഇളയരാജക്ക് പിന്തുണയുമായി മലയാളത്തിലെ സംഗീതസംവിധായകര്‍. സിനിമക്ക് വേണ്ടി സൃഷ്ടിക്കുന്ന ഗാനങ്ങള്‍ സംഗീതസംവിധായകന്റേതാണെന്നും ഇളയരാജ പറഞ്ഞത് നീതിയാണെന്നും ബിജിബാല്‍ അഭിപ്രായപ്പെട്ടു. ഗായകരേക്കാള്‍ പ്രാധാന്യം സംഗീതസംവിധായകന് നല്‍കണമെന്നാണ് അഭിപ്രായമെന്ന് ബേണിയും പറഞ്ഞു.

Full View

സിനിമാ ഗാനങ്ങള്‍ സ്റ്റേജ് ഷോകളില്‍ പാടുന്നത് കച്ചവടമാണെന്നും സംഗീത സംവിധായകന്റെ ഭൌതിക സൃഷ്ടിയാണ് ഗാനങ്ങളെന്നും ബിജിബാല്‍ പറഞ്ഞു.

സംഗീതസംവിധായകര്‍ക്ക് പാട്ടുകള്‍ക്ക് മേല്‍ അവകാശമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നുമായിരുന്നു ബേണി ഇഗ്നേഷ്യസിന്റെ അഭിപ്രായം. വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് ഗോപിസുന്ദറും പ്രതികരിച്ചു.

മുന്‍കൂര്‍ അനുമതിയില്ലാതെ തന്റെ പാട്ടുകള്‍ പാടരുതെന്ന് ആവശ്യപ്പെട്ട് എസ് പി ബിക്കും ചിത്രക്കും ഇളയരാജ നോട്ടീസ് അയച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Similar News