'നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം': ലാലിനോട് കെആര്‍കെ മാപ്പ് പറഞ്ഞു

Update: 2018-05-28 09:21 GMT
Editor : Sithara
'നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം': ലാലിനോട് കെആര്‍കെ മാപ്പ് പറഞ്ഞു
Advertising

"സര്‍, താങ്കളെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് മോഹന്‍ ലാലിനോട് കെആര്‍കെ

മോഹന്‍ലാലിനെ അപഹസിച്ച കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ ഒടുവില്‍ ക്ഷമ ചോദിച്ച് രംഗത്ത്. "സര്‍, താങ്കളെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നു. എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. പക്ഷേ എനിക്കിപ്പോള്‍ അറിയാം, നിങ്ങള്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന്"- കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു.

കാഴ്ചയില്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിനെങ്ങനെ ഭീമസേനനെ അവതരിപ്പിക്കാനാവുമെന്നുമായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്. നിര്‍മ്മാതാവിന്‍റെ പണം വെറുതെ പാഴാക്കണമോ എന്നും കെആര്‍കെ ചോദിച്ചു. തുടര്‍ന്ന് ലാല്‍ ആരാധകര്‍ കെആര്‍കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടുപിടിച്ചെത്തി 'പൊങ്കാല'യിട്ടു. തുടര്‍ന്നും കെആര്‍കെ വിമര്‍ശം തുടര്‍ന്നു.

മലയാളികള്‍ തന്നെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ മോഹന്‍ ലാല്‍ ഒരു ജോക്കറിനെപ്പോലെയായിരുന്നുവെന്ന് കെആര്‍കെ വീണ്ടും പറഞ്ഞു. ഇന്നാണ് കെആര്‍കെ ലാലിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News