പറവയിലെ ദുല്‍ഖര്‍ പാടിയ ഗാനമെത്തി
Update: 2018-05-28 17:48 GMT
ദുല്‍ഖര്‍ പാടിയ ഓര്‍മകള്‍ എന്ന ഗാനത്തിന്റെ വീഡിയോ വേര്‍ഷനാണ് പുറത്തിറക്കിയത്
സൂപ്പര്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന പറവയിലെ രണ്ടാം വീഡിയോ ഗാനവും അണിയറക്കാര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ പാടിയ ഓര്‍മകള്‍ എന്ന ഗാനത്തിന്റെ വീഡിയോ വേര്‍ഷനാണ് പുറത്തിറക്കിയത്. ഇന്നലെ പ്യാര്‍,പ്യാര്‍ എന്ന ഗാനത്തിന്റെ വീഡിയോ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പാച്ചി, അസീബ് എന്നീ രണ്ട് കുട്ടിക്കഥാപാത്രങ്ങളുടെ കഥയാണ് പറയുന്നത്. ദുല്‍ഖറും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.