ജിമിക്കി കമ്മല്‍ അറബി പാടിയപ്പോള്‍
മോഹന്‍ലാല്‍ നായകനായെത്തിയ ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഒരുപക്ഷേ ആ സിനിമയേക്കാള്‍ ഹിറ്റായിരുന്നു.
മോഹന്‍ലാല്‍ നായകനായെത്തിയ ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഒരുപക്ഷേ ആ സിനിമയേക്കാള്‍ ഹിറ്റായിരുന്നു. ഒരിടവേളക്ക് ശേഷം കേരളം ഏറ്റെടുത്ത അടിച്ചുപൊളി പാട്ട്. മലയാളികളില്‍ നിന്ന് ജിമിക്കി കമ്മല്‍ പിന്നീട് തമിഴേലേക്കും തുടര്‍ന്ന് ലോകത്ത് മിക്കയിടത്തും വൈറലായി. അറബ് നാടുകളിലും ജിമിക്കി കമ്മലിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിലിതാ, ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിക്കിടെയും ജിമിക്കി കമ്മല്‍ മുഴങ്ങിക്കേട്ടു. അറബിയാണ് ഗാനം ആലപിക്കുന്നത് എന്നതാണ് പ്രത്യേകത. ഈണം അതേപടി നിലനിര്‍ത്തി അറബ് ഭാഷയിലും ജിമിക്കി കമ്മലിന് ഈരടികള്‍ തീര്‍ത്ത് ആലപിക്കുന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.