ഈ സിനിമയുടെ പേര് പ്രണയോപനിഷത്ത് എന്നല്ല
വി.ജെ ജെയിംസിന്റെ പ്രശസ്തമായ ചെറുകഥ പ്രണയോപനിഷത്തിനെ ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്
വെള്ളിമൂങ്ങ സംവിധായകന് ജിബു ജേക്കബിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. പ്രണയോപനിഷത്ത് എന്ന പേരിലാണ് ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വി.ജെ ജെയിംസിന്റെ പ്രശസ്തമായ ചെറുകഥ പ്രണയോപനിഷത്തിനെ ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു പേരാണ് ചിത്രത്തിന് ഇടാന്‍ ആഗ്രഹിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഫാമിലി ത്രില്ലറാണ് ചിത്രം.
പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉലഹന്നാന്റെ ഭാര്യ ആനിയമ്മയായി മീനയും എത്തുന്നു. ഹിറ്റ് ജോഡികളായ ലാലും മീനയും ദൃശ്യത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അനൂപ് മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐയ്മ സെബാസ്റ്റ്യന്‍, നേഹ സക്സേന, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.