വിനീത് ശ്രീനിവാസന് ആണ്‍കുഞ്ഞ്
Update: 2018-06-01 14:31 GMT
ഫേസ്ബുക്കിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്
ചലച്ചിത്രതാരം വിനീത് ശ്രീനിവാസനും ഭാര്യ ദിവയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫേസ്ബുക്കിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 2012 ആഗസ്ത് 8നായിരുന്നു വിനീതിന്റെയും ദിവ്യയുടെയും വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
നടന്‍, ഗായകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തന്റെ കയ്യൊപ്പ് പതിച്ചിട്ടുള്ള വിനീത് നടന്‍ ശ്രീനിവാസന്റെ മകന്‍ കൂടിയാണ്. വിനീത് നായകനായ ഒരു സിനിമാക്കാരന്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് തിയറ്ററുകളില്‍ ഓടുകയാണ്.