ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു

Update: 2018-06-01 01:24 GMT
Editor : Jaisy
ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു
Advertising

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള അനുമതി ഇനിയും ലഭ്യമായിട്ടില്ല

നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള അനുമതി ഇനിയും ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ അനുമതി തേടിയെത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെ പൊലീസ് തിരിച്ചയച്ചു. ഇന്നലെ രാത്രി ദുബൈ പൊലീസ് ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴിയെടുത്തിരുന്നു.

Full View

ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള സാഹചര്യങ്ങളെ കുറിച്ച് ദുബൈ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ സാഹചര്യത്തില്‍ അവരുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനാവില്ല. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ന് രാവിലെ ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലെത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളെ അധികൃതര്‍ മടക്കി അയച്ചു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതമായി നീളുകയാണ്.

ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് പൊലീസ് ഇന്നലെ രാത്രി മൊഴിയെടുത്തിരുന്നു. ദുബൈ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലെ 2201 അപ്പാര്‍ട്ടുമെന്റിലാണ് ശ്രീദേവി താമസിച്ചിരുന്നത്. ഇവിടുത്തെ ബാത്ത് ടബ്ബില്‍ അബദ്ധത്തില്‍ മുങ്ങിമരിച്ചു എന്നാണ് മരണസര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള രേഖ വ്യക്തമാക്കുന്നത്. ശരീരത്തില്‍ ആല്‍ക്കഹോള്‍ സാന്നിധ്യവും കണ്ടെത്തി. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അന്വേഷണം തുടരുമ്പോഴും പബ്ലിക് പ്രോസിക്യൂഷന്‍ അനുവദിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News