'ഒരിടത്തൊരു പുഴയുണ്ടേ....' കടലാഴം തേടുന്ന ആളൊരുക്കത്തിലെ ഗാനം പുറത്തിറക്കി
Update: 2018-06-01 04:50 GMT
ഒറ്റ ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. അജേഷ് ചന്ദ്രന്‍റെ വരികള്‍ക്ക് ഈണം നല്‍കിയത് റോണി റാഫേല്‍
ഇന്ദ്രന്‍സിനെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹനാക്കിയ വിസി അഭിലാഷിന്‍റെ ആളൊരുക്കം സിനിമയിലെ ഗാനം പ്രകാശനം ചെയ്തു. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് ഓഡിയോ റിലീസ് നിര്‍വഹിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ആളൊരുക്കത്തിന്‍റെ ഓഡിയോ പ്രകാശനം. സംവിധായകന്‍ ഷിബു ഗംഗാധരന്‍ ഓഡിയോ സിഡി ഏറ്റുവാങ്ങി. ഒറ്റ ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. അജേഷ് ചന്ദ്രന്‍റെ വരികള്‍ക്ക് ഈണം നല്‍കിയത് റോണി റാഫേല്‍. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരനാണ് ഗാനം ആലപിച്ചത്. ഇന്ദ്രന്‍സും ചടങ്ങിനെത്തിയിരുന്നു. ചിത്രം ഈ മാസം 29ന് തീയറ്ററിലെത്തും.