ഭര്‍ത്താവിന്റെ കൂര്‍ക്കംവലി റീമിക്സ് ഗാനമാക്കി ഒരു സ്പാനിഷുകാരി

Update: 2018-06-02 11:19 GMT
Editor : Jaisy
ഭര്‍ത്താവിന്റെ കൂര്‍ക്കംവലി റീമിക്സ് ഗാനമാക്കി ഒരു സ്പാനിഷുകാരി
Advertising

ഡെസ്പാസിറ്റോ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സായാണ് കൂര്‍ക്കംവലി അവതരിപ്പിച്ചിരിക്കുന്നത്

കൂര്‍ക്കംവലി..അത് വലിക്കുന്നവര്‍ക്ക് അത്ര പ്രശ്നമല്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് ഇത്ര അരോചകമായ മറ്റൊരു സംഗതിയുണ്ടാവില്ല. ഉറക്കം കെടുത്താന്‍ ഇത്രയും നല്ലൊരു വഴിയുമില്ല. വര്‍ഷങ്ങളായി തന്റെ ഉറക്കം കിടത്തിയ ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയെ റീമിക്സ് ഗാനമാക്കി മാറ്റിയിരിക്കുകയാണ് സ്പാനിഷുകാരിയായ ഒരു ഭാര്യ.

ഇരുന്നും കിടന്നും പുസ്തകം വായിച്ചും ഭക്ഷണത്തിന് മുന്നിലും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിന്റെ വിവിധ തരം കൂര്‍ക്കം വലികള്‍ റെക്കോഡ് ചെയ്ത് റിമിക്സ് രൂപത്തില്‍ തയാറാക്കിയിരിക്കുകയാണ് ഇവര്‍. ഡെസ്പാസിറ്റോ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സായാണ് കൂര്‍ക്കംവലി അവതരിപ്പിച്ചിരിക്കുന്നത്. മരുമകന്റെ സഹായത്തോടെയാണ് ഇവര്‍ മാഷ്അപ് രൂപത്തില്‍ കൂര്‍ക്കംവലികള്‍ ചേര്‍ത്തൊരുക്കിയത്. അപ് ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കകം സ്പാനീഷ് ഗാനങ്ങളുടെ സൂപ്പര്‍ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ഗാനമാണ് ഡെസ്പാസിറ്റോ. പത്ത് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞു. കൂര്‍ക്കംവലി ഗാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളുമുണ്ട്. ചിലര്‍ യഥാര്‍ഥ പാട്ടിനെക്കാള്‍ നല്ലതാണ് ഈ കൂര്‍ക്കംവലിയെന്ന് പറയുന്നു. എന്നാല്‍ ഭര്‍ത്താവിനെ ഒരു ഡോക്ടറെ കാണിക്കാനും ചിലര്‍ ഉപദേശിക്കുന്നുണ്ട്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News