'ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ലെന്നായിരുന്നു ഉറച്ച വിശ്വാസം' - ഇരയ്ക്ക് പിന്തുണയുമായി ആഷിക് അബു‌‌

Update: 2018-06-02 05:43 GMT
Editor : admin
'ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ലെന്നായിരുന്നു ഉറച്ച വിശ്വാസം' - ഇരയ്ക്ക് പിന്തുണയുമായി ആഷിക് അബു‌‌
Advertising

നിഷാമിനു വേണ്ടിയും സംസാരിക്കാന്‍ സെബാസ്റ്റ്യന്‍ പോള്‍ തയ്യാറാകണമെന്ന പരിഹാസിക്കുന്ന പോസ്റ്റ് ദിലീപന് അനുകൂലമായി രംഗതെത്തിയ നടന്‍ ശ്രീനിവാസനെയും കണക്കിന് പരിഹരിക്കുന്നുണ്ട്.  ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ്


കൊച്ചിയില്‍ പീഡിപ്പിക്കപ്പെട്ട നടിക്ക് ഒരിക്കല്‍ കൂടി പിന്തുണ വാഗ്ദാനം ചെയ്ത് സംവിധായകന്‍ ആഷിക് അബു രംഗത്ത്. ഒരിടവേളക്ക് ശേഷം ദിലീപിനെ പിന്തുണച്ച് സിനിമ ലോകം വീണ്ടും രംഗതെത്താന്‍ തുടങ്ങിയപ്പോഴാണ് അവള്‍ക്ക് മാത്രം ഒപ്പം എന്ന ഹാഷ് ടാഗോടെ ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റുമായി രംഗതെത്തിയിട്ടുള്ളത്. നിഷാമിനു വേണ്ടിയും സംസാരിക്കാന്‍ സെബാസ്റ്റ്യന്‍ പോള്‍ തയ്യാറാകണമെന്ന പരിഹാസിക്കുന്ന പോസ്റ്റ് ദിലീപന് അനുകൂലമായി രംഗതെത്തിയ നടന്‍ ശ്രീനിവാസനെയും കണക്കിന് പരിഹരിക്കുന്നുണ്ട്. ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികൾ അയാൾ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുൻപ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുന്നു. വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ നീതിയുടെ ഭാഗത്തുനിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതികൾ പ്രഥമദൃഷ്ടിയിൽ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു. - ആഷിക് അബു കുറിച്ചു.

പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതിൽ സംശയം വേണ്ട ശ്രീ സെബാസ്റ്യൻ പോൾ. നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണം. വകീൽ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ. - പോസ്റ്റ് പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം

വ്യക്തിവൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി അത് മൊബൈലിൽ പകർത്തി കൊണ്ടുവരാൻ കൊട്ടേഷൻ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയിൽ ചാർത്തിയ കുറ്റം. ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികൾ അയാൾ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുൻപ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുന്നു. വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ നീതിയുടെ ഭാഗത്തുനിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതികൾ പ്രഥമദൃഷ്ടിയിൽ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.

പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതിൽ സംശയം വേണ്ട ശ്രീ സെബാസ്റ്യൻ പോൾ. നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണം. വകീൽ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ.
#അവൾക്കൊപ്പം
#അവൾക്കൊപ്പംമാത്രം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News