ചിരിയും ചിന്തയും സമ്മാനിച്ച് ഹേ ജൂഡ്

Update: 2018-06-03 00:20 GMT
ചിരിയും ചിന്തയും സമ്മാനിച്ച് ഹേ ജൂഡ്
Advertising

തൃഷയുടെ മലയാള അരങ്ങേറ്റ ചിത്രം ഹേ ജൂഡിന് ആദ്യദിനം മികച്ച പ്രതികരണം. കുടുംബ പ്രേക്ഷകര്‍ക്കുള്ള ഫീല്‍ ഗുഡ് മൂവിയാണ് ശ്യാമപ്രസാദ് സമ്മാനിച്ചത്.

തൃഷയുടെ മലയാള അരങ്ങേറ്റ ചിത്രം ഹേ ജൂഡിന് ആദ്യദിനം മികച്ച പ്രതികരണം. കുടുംബ പ്രേക്ഷകര്‍ക്കുള്ള ഫീല്‍ ഗുഡ് മൂവിയാണ് ശ്യാമപ്രസാദ് സമ്മാനിച്ചത്. നിവിന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

പതിവ് ശ്യാമപ്രസാദ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് ഹേ ജൂഡ് എന്നാണ് ആദ്യ ദിനം ലഭിക്കുന്ന പ്രതികരണം. ഒരിടവേളക്ക് ശേഷം നിവിന് ലഭിച്ച വ്യത്യസ്തമായ കഥാപാത്രമാണ് ജൂഡ്. വെല്ലുവിളി ഏറെയുള്ള കഥാപാത്രത്തെയും ഇമോഷണല്‍ രംഗങ്ങളെയും നിവിന്‍ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. എന്നാൽ നോര്‍ത്ത് 24 കാതത്തിലെ ഫഹദിനോടും അലക്സാണ്ടര്‍ ദ ഗ്രേറ്റിലെ മോഹന്‍ലാലിനോടും താരതമ്യം ചെയ്യുന്നവരുമുണ്ട്. തൃഷ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കി. മലയാളം ഡബ്ബിംഗും മികച്ചതായിരുന്നു.

ഗൌരവമുള്ള വിഷയങ്ങൾ മാത്രമല്ല കോമഡി സിനിമകളും സംവിധാനം ചെയ്യാന്‍ സാധിക്കുമെന്ന് ശ്യാമപ്രസാദ് തെളിയിച്ചു. സിദ്ദീഖിന്റെ കഥാപാത്രവും കോമഡിയുമാണ് സിനിമയുടെ നെടുന്തൂണ്‍. അജു വര്‍ഗീസിന്റെ കഥാപാത്രവും കൈയ്യടി നേടി. ഗിരീഷ് ഗംഗാധരന്‍റെ ദൃശ്യങ്ങളും മികച്ച് നിന്നു. മൊത്തത്തില്‍ ചിരിയും ചിന്തയും സമ്മാനിക്കുന്ന നല്ലൊരു കുടുംബ ചിത്രമാണ് ഹേ ജൂഡ് എന്നാണ് പ്രേക്ഷക പ്രതികരണം.

Tags:    

Similar News