ഈ അടുത്തൊന്നും ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ല; സുഡാനിയെക്കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്

Update: 2018-06-05 01:18 GMT
Editor : Jaisy
ഈ അടുത്തൊന്നും ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ല; സുഡാനിയെക്കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്
Advertising

മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാർത്ഥ സിനിമ .. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ

കേരളക്കരയുടെ മനസുകള്‍ കീഴടക്കി സുഡാനി അങ്ങിനെ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. നിരൂപകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങിയാണ് സുഡാനി പ്രം നൈജീരിയ എന്ന കൊച്ചു ചിത്രത്തിന്റെ പ്രയാണം. സിനിമാ രംഗത്തുള്ളവര്‍ക്കും സുഡാനിയെക്കുറിച്ച് മികച്ച അഭിപ്രായം തന്നെയാണ്. മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാർത്ഥ സിനിമയാണെന്ന് സുരാജ് വെഞ്ഞാറമ്മൂട് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട്‌ തോന്നുന്ന അനിർവ്വചനീയമായ ഒരു കരുതലും ബന്ധവും സ്നേഹവും അതിലുപരി എന്തൊക്കെയോ ഉണ്ട്‌.. അതിന്‌ ഭാഷയും ദേശവും മതവും നിറവും ഒന്നും.. ഒന്നും തന്നെ ഒരു പ്രശനമല്ല.. പലപ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ആണ്‌ നമ്മുടെയൊന്നും ഒരു പ്രശ്നമേ അല്ല എന്ന് തോന്നിപ്പോവുക...ഒരുപാട് വട്ടം ഇത്രെയും പ്രായത്തിനിടക്ക് അനുഭവിച്ചറിഞ്ഞതാണ് ഇത്, ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല, ഇടക്ക് പറയാറുണ്ട് രോമം എഴുന്നേറ്റു നിന്ന് എന്ന്, അത് പോലെ ഒന്ന് ഞാൻ ഇന്നലെ അനുഭവിച്ചറിഞ്ഞു.. ഒരുപാട് യാത്രകളിൽ ഒരുപാട് സുഡാനികളെ കണ്ടിട്ടുണ്ട് അന്ന് എല്ലാരേം പോലെ ഞാനും വിളിച്ചിട്ടുണ്ട് സുടു എന്ന്ഒരു പക്ഷെ ഇതേപോലെ ഒരുപാട് വേദനകൾ കടിച്ചമർത്തിയാവും ആ പാവങ്ങൾ ജീവിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന അതിമനോഹര സിനിമ അടിവരയിടുന്നത്‌ ഇതിനേയെല്ലാമാണ്‌‌.. സൗബിൻ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടൻ മലപ്പുറം കാരനായി എന്താ കൂടുതൽ പറയാ...
സ്നേഹം ആഘോഷമാക്കുന്ന ഒരു സിനിമ.. എല്ലാവരുടേയും മികച്ച പെർഫോമൻസ്‌., മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാർത്ഥ സിനിമ .. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ..

ഇവരെ കുറിച്ച് പറയാതെ ഇരിക്കാൻ വയ്യ, ആ രണ്ടു ഉമ്മമാർ... ഇത്രെയും കാലം എവിടെയായിരുന്നു... ഒരു ശതമാനം പോലും അഭിനയിക്കാതെ ലാളനയും സ്നേഹവും ദേഷ്യവും എല്ലാം നിങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വന്ന്... ഒരുപക്ഷെ ഈ സിനിമയുടെ യഥാർത്ഥ അവകാശികൾ നിങ്ങൾ ആണ് ഉമ്മമാരെ. പിന്നെ അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ... "ഫാദർ "എന്ന് പറയുമ്പോൾ, ആവർത്തിക്കുമ്പോൾ ആ കണ്ണിലെ തിളക്കം. സുഡുവിനോടുള്ള കൈ വീശി കാട്ടൽ. മിക്ചർ പെറുക്കി തിന്നുള്ള ചായകുടി.ഒടുക്കം കൊതുക് പാറുന്ന ആ ATM കൗണ്ടറിന് മുന്നിലെ ഇരുത്തം. 'അറബിക്കഥ'യിൽ
കൂടെ അഭിനയിച്ച ആളാണ്. ഇപ്പോഴും 'സുഡാനി'യിൽ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ് കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!ഒരുപാട് കൂട്ടുകാരുടെ സഹകരണം ഈ സിനിമക്ക് പിന്നിലുണ്ട്, ഷൈജു ഖാലിദ് താങ്കൾ ക്യാമറ കണ്ണിലൂടെ അല്ല ഈ ചിത്രം പകർത്തിയത് പ്രേക്ഷകരുടെ കണ്ണിലൂടെ ആണ്... സമീർ താഹിർ സക്കറിയ എന്ന സംവിധായകനെ ജീനിയസിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട്...

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News