ചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയാക്കും: എകെ ബാലന്‍

Update: 2018-06-05 02:17 GMT
Editor : Alwyn K Jose
ചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയാക്കും: എകെ ബാലന്‍
Advertising

സിനിമാ വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വൈഡ് റിലീസിങും ഇ ടിക്കറ്റ് സംവിധാനവും കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും എകെ ബാലന്‍ അറിയിച്ചു.

Full View

ചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയാക്കുമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലന്‍. സിനിമാ വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വൈഡ് റിലീസിങും ഇ ടിക്കറ്റ് സംവിധാനവും കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും എകെ ബാലന്‍ അറിയിച്ചു. മന്ത്രിയായ ശേഷം ആദ്യമായി ചിത്രാഞ്ജലിയിലെത്തിയതായിരുന്നു എകെ ബാലന്‍.

അടിസ്ഥാന സൌകര്യങ്ങള്‍ വിപുലപ്പെടുത്തി ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം ഉടന്‍ ആരംഭിക്കുമെന്ന് എകെ ബാലന്‍ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോക്കായി എണ്‍പത് ഏക്കറോളം ഭൂമിയുണ്ടെങ്കിലും 20 ഏക്കര്‍ മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ള പതിനാല് തീയറ്ററുകളില്‍ പന്ത്രണ്ടെണ്ണം നവീകരിച്ച് സിനിമാപ്രേക്ഷകര്‍ക്ക് തുറന്ന് കൊടുത്തിരുന്നു. ബാക്കിയുള്ള രണ്ടെണ്ണവും ഉടന്‍ നവീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി എകെ ബാലന്‍ ചര്‍ച്ച നടത്തി. ചലച്ചിത്ര വികസ കോര്‍പ്പറേഷനില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അടൂര്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ നവീകരിച്ച ഫിലിം മ്യൂസിയം, ഡബിങ്, എഡിറ്റിങ് സ്റ്റുഡിയോകള്‍, ഷൂട്ടിങ് ലൊക്കേഷനുകള്‍ എന്നിവ മന്ത്രി സന്ദര്‍ശിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News