കരിന്തണ്ടനായി വിനായകനെത്തുന്നു, സംവിധാനം ലീല

താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്‍ മൂപ്പന്‍റെ ജീവിതം സിനിമയാകുന്നു

Update: 2018-07-05 10:23 GMT
Advertising

താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്‍ മൂപ്പന്‍റെ ജീവിതം സിനിമയാകുന്നു. ആദിവാസി സംവിധായിക ലീല സന്തോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരിന്തണ്ടനായി വിനായകനെത്തും.

ചരിത്രം മറന്നുപോയ നായകനെ പുനരാവിഷ്കരിക്കുകയാണ് ലീല കരിന്തണ്ടനില്‍. സാഹസികതയുടെയും വഞ്ചനയുടെയും പ്രണയത്തിന്റെയും പ്രതിഷേധത്തിന്‍റെയും പ്രതികാരത്തിന്റെയും ചരിത്രാഖ്യാനം എന്ന ടാഗ് ലാനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.

It is Action again! Collective Phase One presents: Directed by Leela and starring Vinayakan "The Legend of...

Posted by Collective Phase One on Wednesday, July 4, 2018

സംവിധായകന്‍ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ലീലയുടെ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഖ്യധാരാ സിനിമകള്‍ അവഗണിക്കുന്ന ആദിവാസി ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ലീല.

Tags:    

Similar News