മമ്മുട്ടി വൈ.എസ്.ആറാവുന്ന ‘യാത്ര’യുടെ ടീസറിന് വന്‍വരവേല്‍പ്പ്
30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്
Update: 2018-07-09 15:19 GMT
ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം 'യാത്ര'യുടെ ടീസറിന് വന്‍വരവേല്‍പ്പ് . വൈ.എസ്.ആറായി അമ്പരപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി ടീസറില്‍.
ആന്ധ്രാപ്രദേില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ.എസ്.ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം. വൈ.എസ്.രാജശേഖര റെഡ്ഡിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച ഇതിനോടകം ചലച്ചിത്രമേഖലയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു
യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ തുടരുകയാണ്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍.